Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക... മെക്‌സിക്കോയും വെനസ്വലെയും ക്വാര്‍ട്ടറില്‍

ഫിലാഡല്‍ഫിയ: കോപ്പ അമേരിക്ക ഫുഡ്‌ബോള്‍ ടൂര്‍ണമെന്റില്‍ മെക്‌സിക്കോയും വെനസ്വലയും ക്വാര്‍ട്ടറില്‍. മൂന്‍ ചാമ്പ്യന്‍മാരാ ഉറുഗ്വേയെ തകര്‍ത്താണ് വെനസ്വല ക്വാര്‍ട്ടറില്‍ കടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വേയെ വെനസ്വലെ തോല്‍പ്പിച്ചത്. ഇതോടെ ഉറുഗ്വേ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

സൂപ്പര്‍ താരം ലൂയി സുവാരസില്ലാതെയാണ് ഉറുഗ്വേ കളത്തിലിറങ്ങിയത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു ഉറുഗ്വേയ്ക്ക്. വെന്‌സ്വലേയുടെ റോണ്ടന്‍ ജിമനസാണ് (36) വല കുലുക്കിയത്. 36-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ഇത് ആദ്യമായാണ് കോപ്പ അമേരിക്കയില്‍ ഉറുഗ്വായ് വെനസ്വേലയോട് പരാജയപ്പെടുന്നത്.

copa america

ഉറുഗ്വേയുടെ സൂപ്പര്‍ താരം സുവാരസിന്റെ അഭാവമാണ് വിനയായത്. മുന്നേറ്റ നിരയില്‍ നിറഞ്ഞു കളിച്ചിരുന്ന സുവാരസിന്റെ അഭാവം അക്രമണത്തിന്റെ മൂര്‍ച്ച കുറച്ചു. കളിയുടെ ആദ്യാവസാനം വരെ മുന്നേറ്റം നടത്തിയെങ്കിലും ഉറുഗ്വേയുടെ പോരാളികള്‍ക്ക് ഗോള്‍ ലക്ഷ്യം കാണാനായില്ല. എഡിസണ്‍ കവാനിക്കായിരുന്നു ഉറുഗ്വേയെ നയിച്ചത്. കവാനിക്കിന് കളിയുടെ അവാസന നിമിഷത്തില്‍ വെനസ്വലയുടെ വലകുലുക്കാന്‍ അവസരം ലഭിച്ചെങ്കിലും അവസരം പാഴാക്കി.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്‌സിക്കോ ജമൈക്കയെ തകര്‍ത്തത്. മുന്നേറ്റ നിരയില്‍ ഒത്തൊരുമയില്ലാതെയും അക്രമിച്ച് കളിക്കാതെയും തുടക്കം മുതല്‍ ജമൈക്ക നിരാശരാക്കി. 18-ാം മിനിറ്റിലാണ് മെക്‌സിക്കോയുടെ ആദ്യ ഗോള്‍ പിറന്നത്. ഹവിയല്‍ ഫെര്‍ണാണ്ടസ് തൊടുത്ത പന്ത് ജമൈക്കന്‍വല കുലുക്കി. മെക്‌സിക്കോയ്ക്കായി ഹെര്‍ണാണ്ടസ് നേടുന്ന 45-മത് ഗോളായിരുന്നു ഇത്.

തുടര്‍ന്ന് പ്രതിരോധത്തിലൂന്നിയായിരുന്നു ജമൈക്കയുടെ നീക്കങ്ങള്‍. എന്നാല്‍ ഒത്തൊരുമയില്ലാത്ത മുന്നേറ്റ നിരയ്ക്ക് മെക്‌സിക്കോയുടെ ആക്രമങ്ങളെ ചെറുക്കാനായില്ല. 81-ാം മിനിട്ടില്‍ വീണ്ടും മെക്‌സിക്കോ ജമൈക്കന്‍ വലകുലുക്കി വിജയമുറപ്പിക്കുകയായിരുന്നു. ഒറൈബ് പെരാള്‍ട്ടയാണ് ഗോള്‍ നേടിയത്. ഒരു കളി പോലും ജയിക്കാതെയാണ് ജമൈക്ക കോപ്പ ആമേരിക്ക ഫുഡ്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇത്തവണയും പുറത്താകുന്നത്.

Story first published: Friday, June 10, 2016, 15:37 [IST]
Other articles published on Jun 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+