Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പാ അമേരിക്ക: ഇരട്ട ഗോളുമായി മെസ്സി, ബൊളീവിയക്കെതിരേ അര്‍ജന്റീനക്ക് ഗംഭീര ജയം

സൂയിയാബ: കോപ്പാ അമേരിക്കയില്‍ കിരീട പ്രതീക്ഷ ഉയര്‍ത്തി അര്‍ജന്റീനയുടെ വിജയക്കുതിപ്പ്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ബൊളീവിയയെ 4-1ന് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ലയണല്‍ മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ അലെക്‌സാന്‍ഡ്രോ ഡാരിയോ ഗോമസും ലോട്ടാറോ മാര്‍ട്ടിനെസും അര്‍ജന്റീനയ്ക്കായി വലകുലുക്കി. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലെത്തുന്ന അര്‍ജന്റീനയെ കാത്തിരിക്കുന്നത് ഇക്വഡോറാണ്. ബൊളീവയക്കെതിരേ ഇറങ്ങിയതോടെ അര്‍ജന്റീനയ്ക്കായി കൂടുതല്‍ മത്സരം കളിക്കുന്ന (148) താരമായി മെസ്സി മാറി.

ബൊളീവിയക്കെതിരേ അര്‍ജന്റീന പ്രമുഖര്‍ക്ക് വിശ്രമം നല്‍കാതെയാണ് ഇറങ്ങിയത്. ബൊളീവിയയുടെ 4-1-4-1 ഫോര്‍മേഷനെ 4-2-3-1 ഫോര്‍മേഷനില്‍ നേരിട്ട അര്‍ജന്റീന തുടക്കം മുതല്‍ സമ്പൂര്‍ണ്ണ ആധിപത്യമാണ് പുലര്‍ത്തിയത്. 68 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന അര്‍ജന്റീന അഞ്ചിനെതിരേ 18 ഗോള്‍ശ്രമമാണ് നടത്തിയത്. തുടക്കത്തിലേ ലഭിച്ച അവസരങ്ങള്‍ സെര്‍ജിയോ അഗ്യൂറോയും ആന്‍ഹല്‍ കോറിയയും നഷ്ടപ്പെടുത്തിയെങ്കിലും ആറാം മിനുട്ടില്‍ അര്‍ജന്റീന ലീഡെടുത്തു.

ലയണല്‍ മെസ്സിയുടെ മികച്ച പാസിനെ അനായാസമായി അലെക്‌സാന്‍ഡ്രോ ഡാരിയോ ഗോമസ് വലയിലെത്തിക്കുകയായിരുന്നു. ആക്രമണ ശൈലി തുടര്‍ന്ന അര്‍ജന്റീന നിരന്തരം ബൊളീവിയന്‍ ഗോള്‍മുഖത്ത് പന്തെത്തിച്ചു. ബൊളീവിയന്‍ ഗോളി ലാംപെയുടെ മികവില്ലായിരുന്നെങ്കില്‍ അര്‍ജന്റീന ഇതിലും ഇരട്ടി ഗോളിന് ജയിച്ചേനെ. 31ാം മിനുട്ടില്‍ അര്‍ജന്റീനയുടെ ഗോമസിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല.

argentina

ഇടക്കിടെ പ്രത്യാക്രമണങ്ങള്‍ ബൊളീവിയയില്‍ നിന്നുണ്ടായി. 38ാം മിനുട്ടില്‍ ജേസണ്‍ ചൂറയുടെ ലോങ്‌റേഞ്ചര്‍ അര്‍ജന്റീന ഗോള്‍ അര്‍മാനി ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. 42ാം മിനുട്ടില്‍ അര്‍ജന്റീന സ്‌കോര്‍ബോര്‍ഡില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. ലൂയിസ് സുവാരസ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ലയണല്‍ മെസ്സിക്ക് പിഴച്ചില്ല. ആദ്യ പകുതി എതിരില്ലാത്ത മൂന്ന് ഗോളിന്റെ ലീഡോടെയാണ് അര്‍ജന്റീന പിരിഞ്ഞത്.

60ാം മിനുട്ടില്‍ ബൊളീവിയ ആശ്വാസ ഗോള്‍ തിരിച്ചടിച്ചു. നായകന്‍ ജസ്റ്റിനിയാനോയുടെ മികച്ച ക്രോസിനെ സ്വീകരിച്ച് എര്‍വിന്‍ സാവേദ്രയാണ് ബൊളീവിയക്കായി വലകുലുക്കിയത്.അര്‍ജന്റീനയുടെ പ്രതിരോധത്തിന്റെ പിഴവാണ് ഈ ഗോളെന്ന് പറയാം.63ാം മിനുട്ടില്‍ അഗ്യൂറോയെ പിന്‍വലിച്ച് ലോര്‍ട്ടാറോ മാര്‍ട്ടിനെസിനെ ഇറക്കിയ അര്‍ജന്റീന കോച്ചിന്റെ തീരുമാനം ശരിവെച്ച് 65ാം മിനുട്ടില്‍ മാര്‍ട്ടിനെസ് ഗോള്‍ നേടി. ബൊളീവിയന്‍ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 4-1ന്റെ ജയം അര്‍ജന്റീനക്കൊപ്പം.

മറ്റൊരു മത്സരത്തില്‍ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഉറുഗ്വേ ക്വാര്‍ട്ടറില്‍ കടന്നത്. 21ാം മിനുട്ടില്‍ എഡിന്‍സന്‍ കവാനി പെനാല്‍റ്റിയിലൂടെയാണ് ഉറുഗ്വേയുടെ വിജയഗോള്‍ നേടിയത്. ഏഴ് പോയിന്റോടെ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരാണ് ഉറുഗ്വേ. മൂന്നാം സ്ഥാനക്കാരായി പരാഗ്വേയും ക്വാര്‍ട്ടറില്‍ കടന്നു.

Story first published: Tuesday, June 29, 2021, 9:23 [IST]
Other articles published on Jun 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+