കോപ്പ അമേരിക്ക 2020: ഫിക്‌സ്ചര്‍ പുറത്ത്, ക്ലാസിക്കോടെ തുടക്കം... അര്‍ജന്റീന- ചിലി കന്നിയങ്കം

Copa America 2020 Fixtures and Schedule Announced | Oneindia Malayalam

ബ്യൂണസ് ഐറിസ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. അര്‍ജന്റീനയും കൊളംബിയയും സംയുക്തമായാണ് ലാറ്റിനമരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇത്തവണ വേദിയാവുക. ജൂണ്‍ 12നാണ് കോപ്പയില്‍ പന്തുരുളുന്നത്. എല്‍ മൊന്യുമെന്റലാണ് മല്‍സരത്തിനു ആതിഥേയത്വം വഹിക്കുക.

ഗെയ്ല്‍, വാര്‍ണര്‍, കോലി, എബിഡി, അഫ്രീഡി... ഇത് ഒന്നൊന്നര ലോക ടി20 ടീം, ധോണി ക്യാപ്റ്റന്‍

ക്ലാസിക്ക് പോരാട്ടത്തോടെയാണ് അടുത്ത കോപ്പയ്ക്കു തുടക്കമാവുന്നത്. ആതിഥേയരും മുന്‍ ചാംപ്യന്‍മാരുമായ അര്‍ജന്റീനയും കരുത്തരായ ചിലിയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. കഴിഞ്ഞ തവണത്തെ മൂന്നാംസ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ റീപ്ലേ കൂടിയാണിത്. അന്നു ജയം അര്‍ജന്റീനയ്ക്കായിരുന്നു.

അര്‍ജന്റീനയ്ക്കു മരണഗ്രൂപ്പ്

അര്‍ജന്റീനയ്ക്കു മരണഗ്രൂപ്പ്

ലയണല്‍ മെസ്സിയുടെ അര്‍ജന്റീന മരണ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് അര്‍ജന്റീനയുടെ സ്ഥാനം. മുന്‍ ജേതാക്കളും ലാറ്റിനമേരിക്കയിലെ മറ്റൊരു പവര്‍ഹൗസുകളുമായ ഉറുഗ്വേയും ഇതേ ഗ്രൂപ്പിലാണ്. കൂടാതെ മറ്റൊരു മുന്‍ ജേതാക്കളായ ചിലിയും വമ്പന്‍ ടീമുകള്‍ക്കെതിരേ വിജയങ്ങള്‍ നേടിയിട്ടുള്ള പരാഗ്വേയും ഈ ഗ്രൂപ്പിലുണ്ട്. ബൊളീവിയ, ഏഷ്യയിലെ കരുത്തുറ്റ ടീമുകളിലൊന്നായ ഓസ്‌ട്രേലിയ എന്നിവരാണ് മറ്റു രണ്ടു ടീമുകള്‍.

ബ്രസീലിന് എളുപ്പം

ബ്രസീലിന് എളുപ്പം

നിലവിലെ ചാംപ്യന്‍മാരായ ബ്രസീലിന് ആദ്യ റൗണ്ടില്‍ കാര്യങ്ങള്‍ എളുപ്പമാവും. കാരണം എളുപ്പമുള്ള ഗ്രൂപ്പിലാണ് കാനറികള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതിഥികളായി ടൂര്‍ണമെന്റിനെത്തിയ ഖത്തര്‍, ആതിഥേയരായ കൊളംബിയ, വെനിസ്വേല, ഇക്വഡോര്‍, പെറു എന്നിവരും ഗ്രൂപ്പ് ബിയിലാണ് ബ്രസീല്‍. ഇവരില്‍ കൊളംബിയ, പെറു എന്നിവരില്‍ നിന്നു മാത്രമേ ബ്രസീലിന് വെല്ലുവിളിയുണ്ടാവാന്‍ സാധ്യതയുള്ളൂ. കഴിഞ്ഞ കോപ്പയുടെ ഫൈനലില്‍ ബ്രസീലും പെറുവുമായിരുന്നു കൊമ്പുകോര്‍ത്തത്. അന്നു 3-1ന് മഞ്ഞപ്പട പെറുവിനെ തകര്‍ത്ത് ജേതാക്കളാവുകയായിരുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യത്തെ നാലു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടും.

കന്നിക്കിരീടം തേടി മെസ്സി

കന്നിക്കിരീടം തേടി മെസ്സി

അര്‍ജന്റീനയ്‌ക്കൊപ്പം കന്നി അന്താരാഷ്ട്ര കിരീടമെന്ന ബാലണ്‍ ഡിയോര്‍ ജേതാവ് മെസ്സിയുടെ സ്വപ്‌നം അടുത്ത തവണയെങ്കിലും പൂവണിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒരു പക്ഷെ അര്‍ജന്റീനയുടെ കുപ്പായത്തില്‍ മെസ്സിയുടെ അവസാനത്തെ കോപ്പ കൂടിയായിരിക്കും ഇത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ തന്നെ കിരീടമയുര്‍ത്താനുള്ള സുവര്‍ണാവസരം കൂടിയാണ് മെസ്സിക്കു ലഭിച്ചിരിക്കുന്നത്.

2008ല്‍ അണ്ടര്‍ 23 ടീമിനൊപ്പം ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയതും 2005ല്‍ അണ്ടര്‍ 20 ലോകകപ്പ് നേടിയതുമാണ് അര്‍ജന്റൈന്‍ ജഴ്‌സിയില്‍ മെസ്സിയുടെ പ്രധാന നേട്ടങ്ങള്‍. സീനിയര്‍ ടീമിനൊപ്പം പ്രധാന കിരീടങ്ങളൊന്നും അദ്ദേഹം നേടിയിട്ടില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, December 4, 2019, 10:09 [IST]
Other articles published on Dec 4, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X