Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പാ അമേരിക്ക: സമനിലക്കുരുക്കില്‍ ഉറുഗ്വേ, പരാഗ്വേയെ തളച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ച് അര്‍ജന്റീന

ബ്രസീലിയ: കോപ്പാ അമേരിക്കയിലെ ഗ്രൂപ്പ് എ പോരാട്ടത്തില്‍ ചിലിയുടെ സമനിലക്കുരുക്കില്‍ ഉറുഗ്വേ വീണപ്പോള്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് പരാഗ്വെയെ തോല്‍പ്പിച്ചു. രണ്ട് ജയവും ഒരു സമനിലയുമായി അര്‍ജന്റീന തലപ്പത്ത് തുടരുമ്പോള്‍ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോട് തോറ്റ ഉറുഗ്വേയ്ക്ക് ചിലിയോട് സമനിലയും വഴങ്ങേണ്ടി വന്നതോടെ നാലാം സ്ഥാനത്ത് തുടരേണ്ടി വന്നു. ഏഴ് പോയിന്റുമായി അര്‍ജന്റീന ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

4-3-1-2 ഫോര്‍മേഷനിലിറങ്ങിയ ഉറുഗ്വേയെ 3-4-1-2 ഫോര്‍മേഷനിലാണ് ചിലി നേരിട്ടത്. കവാനിയും സുവരാസും ലക്ഷ്യം കാണുന്നതില്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയതാണ് ചിലിക്കെതിരേ സമനിലകൊണ്ട് ഒതുങ്ങാനുള്ള കാരണം. നിരവധി അവസരങ്ങള്‍ ഇരു ടീമിനും ലഭിച്ചെങ്കിലും മുതലാക്കുന്നതില്‍ ഇരു കൂട്ടരും പരാജയപ്പെട്ടു. 26ാം മിനുട്ടില്‍ ഉറുഗ്വേയെ ഞെട്ടിച്ച് ചിലി അക്കൗണ്ട് തുറന്നു. ബെന്‍ ബ്രെരട്ടണുമായുള്ള മികച്ച കൂട്ടുകെട്ടിനൊടുവില്‍ എഡ്വാര്‍ഡോ വാര്‍ഗാസാണ് പന്ത് വലയിലെത്തിച്ചത്.

ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്തിയ ചിലിക്കെതിരേ കടുത്ത ആക്രമണം തന്നെയാണ് ഉറുഗ്വേ നടത്തിയത്. 66ാം മിനുട്ടില്‍ ഉറുഗ്വേയ്ക്ക് ആശ്വാസമായി ഗോള്‍ പിറന്നു. ഉറുഗ്വേയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കെടുത്തത് ഫകുണ്ടോ ടോറസ്. ബോക്‌സിലേക്കെത്തിയ പന്ത് വെസിനോ ഹെഡ് ചെയ്തപ്പോള്‍ മനോഹരമായ ടെച്ചിലൂടെ ലൂയിസ് സുവാരസ് പന്ത് വലയിലാക്കി.

എന്നാല്‍ ചിലി പ്രതിരോധ താരം ആര്‍തുറോ വിദാലിന്റെ കാലില്‍ പന്ത് തട്ടിയ ശേഷമാണ് ഗോള്‍പോസ്റ്റിലേക്ക് പന്ത് കയറിയതെന്ന് വ്യക്തമായതിനാല്‍ ഇത് സെല്‍ഫ് ഗോളായി അനുവദിക്കുകയായിരുന്നു. ഒരു പോയിന്റ് മാത്രമുള്ള ഉറുഗ്വേയ്ക്ക് അടുത്ത രണ്ട് മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്. രണ്ട് മത്സരത്തിലും ജയിച്ചാല്‍ മാത്രമെ ഉറുഗ്വേയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ കാക്കാനാവു.

argentina

അതേ സമയം പരാഗ്വെയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് അര്‍ജന്റീനയുടെ ജയം. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ അര്‍ജന്റീനയെ അതേ ഫോര്‍മേഷനിലാണ് പരാഗ്വെ നേരിട്ടത്. 10ാം മിനുട്ടില്‍ അലക്‌സാന്‍ഡ്രോ ഗോമസിന്റെ ഗോളിന്റെ കരുത്തിലാണ് അര്‍ജന്റീന ജയം നേടിയത്. ലയണല്‍ മെസ്സിയുടെ മുന്നേറ്റത്തെ കൃത്യമായ പാസിങ്ങിലൂടെ ഏഞ്ചല്‍ ഡി മരിയ ഗോമസിലേക്ക് എത്തിച്ചപ്പോള്‍ താരത്തിന് ലക്ഷ്യം പിഴച്ചില്ല.

ഏഴാം മിനുട്ടില്‍ പരാഗ്വെ താരങ്ങളുടെ ഹെഡ്ഡര്‍ അബദ്ധത്തില്‍ ബോക്‌സിനുള്ളില്‍ അര്‍ജന്റീന സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയ്ക്ക് ലഭിച്ചെങ്കിലും ഗോള്‍ നേടുന്നതില്‍ താരം പരാജയപ്പെട്ടു. മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പരാഗ്വെയ്ക്ക് സാധിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ ഗോള്‍ നിഷേധിച്ചു. 57 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാനും എട്ടിനെതിരേ 10 ഗോള്‍ശ്രമം നടത്താനും പരാഗ്വെയ്ക്ക് സാധിച്ചു. ആദ്യ മത്സരത്തില്‍ ബൊളീവിയയോട് ജയിച്ച പരാഗ്വെ മൂന്ന് പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.

Story first published: Tuesday, June 22, 2021, 8:45 [IST]
Other articles published on Jun 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+