വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'ലോകത്തെ വാരിപ്പുണരുന്ന മിശിഹ', കാത്തിരിപ്പിന് വിരാമമിട്ട് കിരീടം, ഇത് കാലത്തിന്റെ കാവ്യനീതി

റിയോ ഡി ജനെയ്‌റോ: മാരക്കനയിലെ നീലാകാശത്തില്‍ മെസ്സിയെന്ന ഇതിഹാസ പുരുഷന്‍ ഒടുവില്‍ സന്തോഷംകൊണ്ട് കൈകള്‍ ഉയര്‍ത്തിയിരിക്കുന്നു. ആറ് ബാലന്‍ദ്യോറടക്കം ക്ലബ്ബ് ഫുട്‌ബോളിനെ അടക്കിവാഴുമ്പോഴും അര്‍ജന്റീന ജഴ്‌സിയില്‍ ഒരു കിരീടം പോലുമില്ലെന്നത് മെസ്സിയെ സംബന്ധിച്ച് എന്നും നീറുന്ന വേദനയായിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടപ്പെട്ട സമയങ്ങളിലെല്ലാം കണ്ണീര്‍വാര്‍ത്ത് നിരാശയോടെ തലകുനിച്ച് നടന്നകന്ന മെസ്സി ഇന്ന് തല ഉയര്‍ത്തുകയാണ്.

ചിര വൈരികളായ ബ്രസീലിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് 2021ലെ കോപ്പ് അമേരിക്ക കിരീടം അര്‍ജന്റീനക്ക് മെസ്സി നേടിക്കൊടുക്കുമ്പോള്‍ തീര്‍ച്ചയായും അത് അഭിമാന നിമിഷം. കാലത്തിന്റെ കാവ്യനീതിയെന്ന് തന്നെ വേണം മെസ്സിയുടെ ഈ കിരീട നേട്ടത്തെ വിശേഷിപ്പിക്കാന്‍. പടക്കോപ്പും പടയാളികളും ശക്തരായിരുന്നിട്ടും നിര്‍ഭാഗ്യത്തിന് മുന്നില്‍ തളര്‍ന്നുവീണപ്പോഴും മെസ്സിയുടെ കിരീട നേട്ടം ആരാധകര്‍ സ്വപ്‌നം കണ്ടിരുന്നു. കാരണം അവര്‍ അവനെ വിശേഷിപ്പിച്ചിരുന്നത് 'ഫുട്‌ബോളിന്റെ മിശിഹ' എന്നാണ്.

28 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം

28 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം

മെസ്സിയുടെ അര്‍ജന്റൈന്‍ ജഴ്‌സിയിലെ ആദ്യ കിരീടം എന്നതിലുപരിയായി അര്‍ജന്റീന 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നേടുന്ന ആദ്യ മേജര്‍ കിരീടമെന്ന പ്രത്യേകതയും ഇത്തവണത്ത കോപ്പാ അമേരിക്കയ്ക്കുണ്ട്. അര്‍ജന്റീനയുടെ 15ാം കോപ്പാ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പാ അമേരിക്ക കിരീടം കൂടുതല്‍ തവണ നേടിയവരില്‍ ഉറുഗ്വേയുടെ റെക്കോഡിനൊപ്പമെത്താന്‍ അര്‍ജന്റീനക്കായി.

ടോപ് സ്‌കോററായി മെസ്സി

ടോപ് സ്‌കോററായി മെസ്സി

കോപ്പാ അമേരിക്ക 2021ലെ ടോപ് സ്‌കോററാണ് ലയണല്‍ മെസ്സി. നാല് ഗോളും അഞ്ച് അസിസ്റ്റുമാണ് അദ്ദേഹം നേടിയത്. ഗോളടിക്കുന്നതിലും കൂടുതല്‍ ഗോളടപ്പിക്കാന്‍ മെസ്സിക്ക് സാധിച്ചു. നാല് ഗോളുകള്‍ നേടാന്‍ കൊളംബിയയുടെ ഡിയാസിനും സാധിച്ചെങ്കിലും ഒരു അസിസ്റ്റ് പോലും നല്‍കാന്‍ താരത്തിനായില്ല. ഇതാണ് മെസ്സിയെ വ്യത്യസ്തനാക്കുന്നത്.

ഫൈനലില്‍ വല കുലുക്കാനായില്ലെങ്കിലും ടീമിനെ ഇടം വലം കാത്ത് മിശിഹ കളത്തില്‍ നിറ സാന്നിധ്യമായിരുന്നു. കൂടാതെ കോപ്പാ അമേരിക്കയുടെ ഇത്തവണ മികച്ച താരമായും മെസ്സിയെ തിരഞ്ഞെടുത്തു. നെയ്മറും ഇതേ നേട്ടത്തിന് അര്‍ഹനായി. ബ്രസീലിന്റെ ഫൈനല്‍ പ്രവേശനത്തിന് നെയ്മര്‍ നല്‍കിയ പങ്ക് വിലയിരുത്തിയാണ് ഇത്തരമൊരു ബഹുമതി നല്‍കിയത്.

മെസ്സി ഇടറി വീണ വേദികള്‍

മെസ്സി ഇടറി വീണ വേദികള്‍

2007ലെ കോപ്പാ അമേരിക്ക ഫൈനലില്‍ ബ്രസീലിനെതിരേ അര്‍ജന്റീനയ്ക്കുവേണ്ടി മെസ്സി ബൂട്ടണിഞ്ഞിരുന്നു. മികച്ച പ്രകടനം നടത്തിയെങ്കിലും ഫൈനലില്‍ 3-0ന് തോല്‍വി ഏറ്റുവാങ്ങി. 2010ലെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് മെസ്സി ഉള്‍പ്പെട്ട അര്‍ജന്റീന വീണത്. ക്വാര്‍ട്ടറില്‍ ജര്‍മനിയോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. 2011ലെ കോപ്പാ അമേരിക്കയുടെ മെസ്സിക്ക് അര്‍ജന്റീനക്കൊപ്പം കിരീടത്തിലേക്കെത്താനായില്ല.ക്വാര്‍ട്ടര്‍ ഫൈനലിലാണ് അന്ന് ടീം പുറത്തായത്.

2014ലെ ലോകകപ്പില്‍ അര്‍ജന്റീനക്കൊപ്പം മെസ്സിയുടെ കിരീടധാരണം എല്ലാവരും സ്വപ്‌നം കണ്ടിരുന്നെങ്കിലും റണ്ണേഴ്‌സപ്പായി. ജര്‍മനിയോടാണ് ഫൈനലില്‍ തോറ്റത്. 2015ലെ കോപ്പാ അമേരിക്കയുടെ ഫൈനലില്‍ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റു. 2016ലെ കോപ്പയിലും റണ്ണേഴ്‌സപ്പായി. 2018ലെ ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്ത മെസ്സി 2021ലെ കോപ്പാ അമേരിക്ക കിരീടം അലമാരയിലെത്തിക്കുമ്പോള്‍ ലോക ഫുട്‌ബോള്‍ ആവേശത്തോടെ കൈയടിച്ച് അദ്ദേഹത്തെ വാഴ്ത്തുന്നു.

Story first published: Sunday, July 11, 2021, 8:45 [IST]
Other articles published on Jul 11, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X