വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Copa America 2021: ഫൈനല്‍ പ്രതീക്ഷയില്‍ അര്‍ജന്റീന ഇറങ്ങുന്നു, മറികടക്കേണ്ടത് കൊളംബിയയെ

ബ്രസീലിയ: കോപ്പാ അമേരിക്കയിലെ രണ്ടാം സെമി ഫൈനലില്‍ അര്‍ജന്റീന കൊളംബിയക്കെതിരേ. ഇന്ത്യന്‍ സമയം നാളെ രാവിലെ 6.30നാണ് മത്സരം. ബ്രസീല്‍ ഫൈനല്‍ സീറ്റുറപ്പിച്ചതിനാല്‍ത്തന്നെ അര്‍ജന്റീനയ്ക്ക് സെമിയില്‍ കൊളംബിയയെ വീഴ്‌ത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. മെസ്സിയുടെ നായകത്വത്തിന് കീഴില്‍ അര്‍ജന്റീന കോപ്പാ അമേരിക്ക കിരീടം ഉയര്‍ത്തുന്നത് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

എന്നാല്‍ സെമി കടമ്പ കടക്കുക അര്‍ജന്റീനക്ക് ഒട്ടും എളുപ്പമാവില്ല. ശക്തരായ കൊളംബിയയെയാണ് മെസ്സിപ്പടക്ക് മറികടക്കേണ്ടത്. ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ സെമി പ്രവേശനം. അതേ സമയം ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് കൊളംബിയ സെമി ടിക്കറ്റെടുത്തത്. പ്രധാന മത്സരങ്ങളില്‍ നിര്‍ഭാഗ്യം വേട്ടയാടുന്ന അര്‍ജന്റീനക്ക് ഫൈനലില്‍ പ്രവേശിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണാം.

argentina

അര്‍ജന്റീനയുടെ എല്ലാ പ്രതീക്ഷകളും ലയണല്‍ മെസ്സിയെന്ന ഇതിഹാസത്തിലാണ്. നാല് ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററെന്ന നേട്ടം മെസ്സിയുടെ പേരിലാണ്. അതിലുപരിയായി നാല് ഗോളിന് അദ്ദേഹം അസിസ്റ്റും നല്‍കിയിട്ടുണ്ട്. ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്യുന്ന മെസ്സി മാജിക് സെമിയിലും ആവര്‍ത്തിച്ചാല്‍ അര്‍ജന്റീന രക്ഷപെടും. അലിജാന്‍ഡ്രോ ഗോമസ്,ലൗട്ടാറോ മാര്‍ട്ടിനസ്,റോഡ്രിഗസ്,റോഡ്രിഗോ ഡി പോള്‍ തുടങ്ങിയവരും അര്‍ജന്റീനക്കായി തിളങ്ങുന്നു.

പകരക്കാരനായി ഇറങ്ങി മത്സരഗതിയെ മാറ്റിമറിക്കുന്ന അര്‍ജന്റീനയുടെ മാലാഖയാണ് ഏഞ്ചല്‍ ഡി മരിയ. ടൂര്‍ണമെന്റിലുടെനീളം മികച്ച പ്രകടനം നടത്തിയ ഡി മരിയയുടെ പ്രകടനവും നിര്‍ണ്ണായകമാവും. ടൂര്‍ണമെന്റില്‍ എക്‌സ്ട്രാ ടൈം ഇല്ല. അതിനാല്‍ നിശ്ചിത സമയത്ത് തുല്യത പുലര്‍ത്തിയാല്‍ ഷൂട്ടൗട്ടിലേക്ക് മത്സരവിധിയെത്തും. ഷൂട്ടൗട്ട് അര്‍ജന്റീനക്ക് നല്ല ഓര്‍മകളല്ല നല്‍കിയിട്ടുള്ളത്. അതിനാല്‍ത്തന്നെ നിശ്ചിത സമയത്തിനുള്ളില്‍ ജയം പിടിക്കാനുറച്ചാവും അര്‍ജന്റീന ഇറങ്ങുക.

കൊളംബിയയും മികച്ച പോരാട്ടവീര്യമുള്ളവരാണ്. അവസാന നിമിഷംവരെ വിജയത്തിനായി അവര്‍ പോരടിക്കും. ഹാമിഷ് റോഡ്രിഗസ്,യുവാന്‍ ക്വാര്‍ഡാഡോ എന്നീ സൂപ്പര്‍ താരങ്ങളുടെ അഭാവം കൊളംബിയയെ ബാധിച്ചിട്ടുണ്ട്. മികച്ച ആക്രമണം നടത്തുമെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകള്‍ കൊളംബിയയെ വേട്ടയാടുന്നു. ഇത് മറികടക്കുക എങ്ങനെയെന്ന് കണ്ടത്തുക കൊളംബിയ കോച്ച് റെയ്‌നാള്‍ഡോ റുവേഡക്ക് തലവേദന ഉണ്ടാക്കും.

ഈ വര്‍ഷം ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയിരുന്നു. മത്സരത്തില്‍ ഇരു ടീമും 2-2 സമനില പങ്കിടുകയാണ് ചെയ്തത്.ആദ്യ 10 മിനുട്ടിനുള്ളില്‍ രണ്ട് ഗോള്‍ നേടിയ ശേഷമാണ് അര്‍ജന്റീന കളി കൈവിട്ടത്. അവസാന സമയങ്ങളില്‍ ആക്രമണം അഴിച്ചുവിടുന്ന കൊളംബിയ അര്‍ജന്റീനയ്ക്ക് അനായാസം കീഴടങ്ങില്ലെന്നുറപ്പ്.

Story first published: Tuesday, July 6, 2021, 9:25 [IST]
Other articles published on Jul 6, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X