വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Copa America 2021: ഇന്ന് സൂപ്പര്‍ പോരാട്ടം, ഉറുഗ്വേ X ചിലി, അര്‍ജന്റീന X പരാഗ്വെ

ബ്രസീലിയ: കോപ്പാ അമേരിക്കയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം രാവിലെ 2.30ന് നടക്കുന്ന മത്സരത്തില്‍ ഉറുഗ്വേ ചിലിയുമായി ഏറ്റുമുട്ടുമ്പോള്‍ രാവിലെ 5.30ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളി പരാഗ്വെയാണ്. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാം. ഗ്രൂപ്പ് ബിയില്‍ ആദ്യ മത്സരം തോറ്റ ഉറുഗ്വേയ്ക്ക് ഇന്നത്തെ മത്സരം വളരെ നിര്‍ണ്ണായകമാണ്.

ഉറുഗ്വേയ്ക്ക് ശക്തമായ വെല്ലുവിളി ചിലി ഉയര്‍ത്തുമെന്നുറപ്പാണ്. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച ചിലി രണ്ടാം മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഉറുഗ്വേയ്‌ക്കെതിരേ ഇറങ്ങുന്നത്. അതേ സമയം ആദ്യ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീനയോട് 1-0ന് തോറ്റ ക്ഷീണത്തിലാണ് ഉറുഗ്വേ എത്തുന്നത്. എങ്കിലും എഡിന്‍സന്‍ കവാനി,ലൂയിസ് സുവാരസ് എന്നീ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ഉറുഗ്വേ നിര തിരിച്ചുവരാന്‍ കെല്‍പ്പുള്ളവരാണ്.

argentinavsparaguay

16ാം കിരീടം തേടിയാണ് ഉറുഗ്വേ ഇറങ്ങുന്നത്. 75 മിനുട്ടിന് ശേഷം ഗോള്‍ നേടുന്ന കാര്യത്തില്‍ ഉറുഗ്വേ നിര സമീപകാലത്തായി വളരെ പിന്നിലാണ്. അവസാന 18 മത്സരത്തിലെ കണക്കുകള്‍ ഇങ്ങനെ തന്നെയാണ്. എഡിന്‍സന്‍ കവാനിയുടെയും സുവാരസിന്റെയും ഗോളടി മികവിലാണ് ടീമിന്റെ പ്രതീക്ഷകള്‍. 2020ലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 2-1ന്റെ ജയം ഉറുഗ്വേയ്ക്കായിരുന്നു. അതിനാല്‍ സജീവ വിജയ പ്രതീക്ഷയിലാണ് ഉറുഗ്വേ ഇറങ്ങുന്നത്.

മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് മറികടക്കേണ്ടത് പരാഗ്വെയെയാണ്. ആദ്യ മത്സരത്തില്‍ 3-1ന് ബൊളീവിയയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് പരാഗ്വെ ഇറങ്ങുന്നത്. ഇന്ന് പരാഗ്വെ ജയിക്കുകയും അര്‍ജന്റീനയും ചിലിയും സമനില വഴങ്ങുകയും ചെയ്താല്‍ പരാഗ്വെയ്ക്ക് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താന്‍ സാധിക്കും.

ഉറുഗ്വേയെ തോല്‍പ്പിച്ച് ആത്മവിശ്വാസം അര്‍ജന്റീനയ്ക്ക് കരുത്താവും. ലയണല്‍ മെസ്സിയെന്ന കപ്പിത്താന്‍ ടീമിനെ ആടി ഉലയാതെ പ്ലേ ഓഫിലേക്കെത്തിക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. ഗോളടിച്ചും അടിപ്പിച്ചും മികച്ച പ്രകടനമാണ് മെസ്സി കാഴ്ചവെക്കുന്നത്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ മൂന്ന് പോയിന്റുകള്‍ കൂടി അര്‍ജന്റീനയ്ക്ക് ആവിശ്യമാണ്. നിലവില്‍ നാല് പോയിന്റുള്ള അര്‍ജന്റീനയ്ക്ക് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഇറപ്പിക്കാം. അല്ലാത്ത പക്ഷം അവസാന മത്സരം നിര്‍ണ്ണായകമായി മാറും.

Story first published: Monday, June 21, 2021, 11:36 [IST]
Other articles published on Jun 21, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X