കോപ്പാ അമേരിക്ക: ഇഞ്ചുറി ടൈമില്‍ കൊളംബിയയെ കീഴടക്കി ബ്രസീല്‍, ഹാട്രിക് ജയത്തോടെ മുന്നോട്ട്

റിയോ ഡി ജനെയ്‌റോ: കോപ്പാ അമേരിക്കയിലെ ആവേശ പോരാട്ടത്തില്‍ വിറപ്പിച്ചെങ്കിലും ഇഞ്ചുറി ടൈമിലെ ഗോളില്‍ കൊളംബിയയെ 2-1ന് തോല്‍പ്പിച്ച് ആതിഥേയാര ബ്രസീല്‍. 76 മിനുട്ടുവരെ ലീഡ് നിലനിര്‍ത്തിയ ശേഷമാണ് കൊളംബിയ മത്സരം നഷ്ടപ്പെടുത്തിയത്. റോബര്‍ട്ടോ ഫിര്‍മിനോയും കാസമിറോയും ബ്രസീലിനായി വലകുലുക്കിയപ്പോള്‍ ലൂയിസ് ഡയസാണ് കൊളംബിയക്കായി ഗോള്‍ നേടിയത്.

Copa America- Brazil earns controversial 2-1 win against Colombia | Oneindia Malayalam

കാനറികളുടെ തട്ടകമായ റിയോ ഡി ജനെയ്‌റോയില്‍ 4-3-3 ഫോര്‍മേഷനില്‍ ബ്രസീല്‍ ഇറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് കൊളംബിയ ഇറങ്ങിയത്. ഹാട്രിക് ജയം തേടിയിറങ്ങിയ ബ്രസീലിനെ തുടക്കത്തിലേ വിറപ്പിക്കാന്‍ കൊളംബിയക്കായി. 10ാം മിനുട്ടില്‍ത്തന്നെ കൊളംബിയ അക്കൗണ്ട് തുറന്നു. യുവാന്‍ ക്വാഡ്രാഡോ ബോക്‌സിലേക്ക് നീട്ടിനല്‍കിയ ക്രോസിനെ ലൂയിസ് ഡയസ് ഹെഡ്ഡ് ചെയ്ത് വലയിലെത്തിച്ചു. തുടക്കത്തിലേ ഗോള്‍ വഴങ്ങിയതോടെ ആക്രമണം അഴിച്ച് വിട്ട ബ്രസീലിന് മുന്നില്‍ കൊളംബിയയുടെ പ്രതിരോധം അച്ചടക്കത്തോടെ കളിച്ചു.

ഇതോടെ ബ്രസീലിന്റെ മുന്നേറ്റങ്ങളെല്ലാം ലക്ഷ്യത്തിലെത്താതെ പോയി. 76 മിനുട്ട് വരെ കരുത്തരായ ബ്രസീലിനെതിരേ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കാന്‍ കൊളംബിയയക്കായി. 77ാം മിനുട്ടിലാണ് ബ്രസീല്‍ സമനില പിടിക്കുന്നത്. ഇതൊരു വിവാദ ഗോളായി മാറുകയും ചെയ്തു. റെനല്‍ ലോഡിയുടെ ക്രോസിനെ ഹെഡ്ഡറിലൂടെ റോബര്‍ട്ടോ ഫിര്‍മിനോ വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന് വഴിയൊരുക്കിയ മുന്നേറ്റത്തില്‍ കൊളബിയയുടെ ബോക്‌സിനടുത്ത് വെച്ച് നെയ്മര്‍ അടിച്ച പന്ത് റഫറിയുടെ ദേഹത്ത് തട്ടിയിരുന്നു. ഇതില്‍ കൊളംബിയന്‍ താരങ്ങള്‍ ഫൗളിനായി അപ്പീല്‍ ചെയ്തപ്പോള്‍ റഫറി കളി തുടരാനാണ് നിര്‍ദേശിച്ചത്. ഈ അവസരം മുതലാക്കിയാണ് ബ്രസീല്‍ വലകുലുക്കിയത്.

വാര്‍പരിശോധനയിലേക്ക് നീണ്ട തര്‍ക്കത്തിനൊടുവില്‍ റഫറി ഗോള്‍ ബ്രസീലിന് അനുകൂലമായി അനുവദിച്ചു. ഇതോടെ കൊളംബിയന്‍ താരങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തുകയും റഫറിയെ വളഞ്ഞ് വാക്കുതര്‍ക്കത്തിലേക്ക് നീങ്ങുകയും ചെയ്തു. 10 മിനുട്ടോളം മത്സരം തടസപ്പെട്ടു. ഇഞ്ചുറി ടൈമിലാണ് ബ്രസീല്‍ വിജയഗോള്‍ നേടിയത്. നെയ്മറുടെ കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ചാണ് കാസമിറോ ആതിഥേയര്‍ക്ക് ജയമൊരുക്കിയത്.ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ബ്രസീല്‍ മുന്നേറുകയാണ്. 4 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്തുണ്ട്.

ഗ്രൂപ്പ് ബിയിലെ തന്നെ ഇക്വഡോര്‍-പെറു മത്സരം 2-2 സമനിലയില്‍ അവസാനിച്ചു.23ാം മിനുട്ടില്‍ നെറാറ്റോ ടാപിയയുടെ സെല്‍ഫ് ഗോളില്‍ ഇക്വഡോര്‍ മുന്നിലെത്തിയപ്പോള്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ഐട്ടന്‍ പ്രിസിയാഡോ ഇക്വഡോറിന് രണ്ടാം ഗോള്‍ നേടിക്കൊടുത്തപ്പോള്‍ 49ാം മിനുട്ടില്‍ ജിയാന്‍ലൂക്ക ലാപ്പഡൂല,54ാം മിനുട്ടില്‍ ആന്‍ഡ്രേ കറില്ലോ എന്നിവരാണ് പെറുവിനായി വലകുലുക്കിയത്. നാല് പോയിന്റുള്ള പെറും മൂന്നാം സ്ഥാനത്തും 2 പോയിന്റുള്ള ഇക്വഡോര്‍ നാലാം സ്ഥാനത്തുമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
പ്രവചനങ്ങൾ
VS
Story first published: Thursday, June 24, 2021, 10:00 [IST]
Other articles published on Jun 24, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X