Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2021: ഫൈനലുറപ്പിക്കാന്‍ ബ്രസീല്‍ ഇറങ്ങുന്നു, സെമിയിലെ എതിരാളി പെറു

റിയോ ഡി ജനെയ്‌റോ: കോപ്പാ അമേരിക്കയുടെ സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. പുലര്‍ച്ചെ 4.30ന് നടക്കുന്ന ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ബ്രസീല്‍ പെറുവിനെ നേരിടും. റിയോ ഡി ജനെയ്‌റോയെന്ന ബ്രസീലിന്‍െ തട്ടകത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ വമ്പന്‍ ജയത്തില്‍ കുറഞ്ഞൊന്നും ബ്രസീല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. നിലവിലെ ടീമിന്റെ ഫോമും തുടര്‍ച്ചയായ രണ്ടാം കിരീട പ്രതീക്ഷ ഉയര്‍ത്തുന്നതാണ്.

Brazil Vs Peru Match Preview | Oneindia Malayalam

ക്വാര്‍ട്ടറില്‍ ചിലിയോട് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചാണ് ബ്രസീലിന്റെ സെമി പ്രവേശനം. അനായാസം ബ്രസീല്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിലിയില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. അതേ സമയം പരാഗ്വെയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പെറുവിന്റെ സെമി പ്രവേശനം. കടുത്ത പോരാട്ടവീര്യമുള്ള നിരയാണ് പെറുവിന്റേത്. അതിനാല്‍ത്തന്നെ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല.

ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായിരുന്നു ബ്രസീല്‍. മൂന്ന് മത്സരം ജയിക്കുകയും ഒരു മത്സരം സമനിലയാവുകയും ചെയ്തു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തായിരുന്നു പെറു. രണ്ട് ജയം നേടിയപ്പോള്‍ ഓരോ സമനിലയും തോല്‍വിയുമാണ് പെറു ഗ്രൂപ്പില്‍ നേടിയത്. ഗ്രൂപ്പില്‍ ബ്രസീലുമായി ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത നാല് ഗോളിന് പെറുവിനെ തകര്‍ത്തിരുന്നു. ഇത് സെമിയിലും ബ്രസീലിന് ആത്മവിശ്വാസം നല്‍കും.

brazil

ബ്രസീലിന്റെ ടീം കരുത്ത് വളരെ മികച്ചതാണ്. ലീഗ് ഫുട്‌ബോളില്‍ സജീവമായിരിക്കുന്നവരാണ് ടീമിലെ ഒട്ടുമിക്ക താരങ്ങളും മികച്ച ബെഞ്ച് കരുത്തും അവര്‍ക്കുണ്ട്. നെയ്മര്‍, ജെസ്യൂസ്, ഫിര്‍മിനോ, കാസമിറോ, സില്‍വ തുടങ്ങിയ വന്‍ താരനിരയുടെ പട്ടിക തന്നെ ബ്രസീല്‍ ടീമിലുണ്ട്. പെറുവിന്റെ ആന്‍ഡ്രേ കാറില്ലോ, ജിയാന്‍ലൂക്ക ലാപ്പഡൂല എന്നിവരെയാണ് ബ്രസീല്‍ ഭയക്കേണ്ടത്. ഇരുവരും രണ്ട് ഗോള്‍ വീതം നേടുകയും ഓരോ അസിസ്റ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. യോഷിമാര്‍ യോടുനും പെറുവിന് പ്രതീക്ഷ നല്‍കുന്നു.

പെറുവിനെതിരേ മികച്ച റെക്കോഡാണ് ബ്രസീലിനുള്ളത്. നേര്‍ക്കുനേര്‍ എത്തുന്ന മത്സരങ്ങളില്‍ 3.1 ആണ് ടീമിന്റെ വിജയ ശരാശരി. സമീപകാലത്തൊന്നും ബ്രസീലിനെ വീഴ്ത്താന്‍ പെറുവിനായിട്ടില്ല. ഈ കണക്കുകളെല്ലാം ബ്രസീലിന് അനുകൂലമാണെങ്കിലും ഫുട്‌ബോളില്‍ മുന്‍ വിധികള്‍ക്ക് സ്ഥാനമില്ല. അതിനാല്‍ത്തന്നെ മികച്ച പോരാട്ടമാണ് ഏവരും പ്രതീക്ഷിക്കുന്നത്. 2019ല്‍ ബ്രസീലിനെ പെറു ഒറ്റ ഗോളിന് തോല്‍പ്പിച്ചിരുന്നു. ഇതേ ചരിത്രം ആവര്‍ത്തിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Story first published: Monday, July 5, 2021, 8:13 [IST]
Other articles published on Jul 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+