Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പാ അമേരിക്ക: ഒറ്റ ഗോളില്‍ ചിലിയെ വീഴ്ത്തി ബ്രസീല്‍ സെമിയില്‍, പെറുവിനും സെമി ടിക്കറ്റ്

റിയോ ഡി ജനെയ്‌റോ: കോപ്പാ അമേരിക്കയിലെ സൂപ്പര്‍ ക്വാര്‍ട്ടറില്‍ സെമി ടിക്കറ്റെടുത്ത് ബ്രസീലും പെറുവും. പരാഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ വീഴ്ത്തി പെറു സെമി ടിക്കറ്റ് നേടിയപ്പോള്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ആതിഥേയരായ ബ്രസീലിന്റെ സെമി പ്രവേശനം. നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ വമ്പന്‍ ജയത്തോടെ ടീം സെമിയില്‍ കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആദ്യാവസാനം കടുത്ത പോരാട്ടം തന്നെ ചിലിയില്‍ നിന്ന് നേരിട്ടു.

ഷൂട്ടൗട്ടിലേക്ക് നീണ്ട പെറു-പരാഗ്വെ ആവേശപ്പോരാട്ടത്തില്‍ 4-3നാണ് പെറുവിന്റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമും മൂന്ന് ഗോളുകള്‍ വീതം നേടി സമനില പുലര്‍ത്തിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. പെറുവിന്റെ ലാപദുല,യോഷിമാര്‍ യോടൂണ്‍,ടാപിയ,ട്രാവുകോ എന്നിവര്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടപ്പോള്‍ സാന്റിയാഗോ ഓര്‍മെനിയോ,കുയെവ എന്നിവരുടെ കിക്കുകള്‍ പരാഗ്വെ ഗോളി ആന്റണി സില്‍വ സേവ് ചെയ്തു.

brazil

പരാഗ്വെയ്ക്കായി കിക്കെടുത്ത എസ്പിനോ,സമുദിയോ,മാര്‍ട്ടിനസ് എന്നിവര്‍ക്ക് ലക്ഷ്യം കാണാനാവാതെ പോയതാണ് തിരിച്ചടിയായത്. തുടക്കം മുതല്‍ ആക്രമണം കണ്ട മത്സരത്തില്‍ രണ്ട് ടീമിന്റെയും ഓരോ താരങ്ങള്‍ക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. 11ാം മിനുട്ടില്‍ ഗുസ്താവോ ഗോമസിന്റെ ഗോളില്‍ പരാഗ്വെ ആദ്യം ലീഡെടുത്തു. 21ാം മിനുട്ടില്‍ പരാഗ്വെയുടെ ഗുസ്റ്റാവോ ഗോമസിന്റെ സെല്‍ഫ് ഗോളില്‍ പെറുവും അക്കൗണ്ട് തുറന്നു. 40ാം മിനുട്ടില്‍ ലാപദുഷയുടെ ഗോളില്‍ പെറു ലീഡെടുത്തു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പരാഗ്വെയുടെ ഗുസ്താവോ ഗോമസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

എന്നാല്‍ ശക്തമായ പോരാട്ടം തുടര്‍ന്ന പരാഗ്വെ 54ാം മിനുട്ടില്‍ അലൊന്‍സോയുടെ ഗോളില്‍ ഒപ്പമെത്തി. 80ാം മിനുട്ടില്‍ യോഷിമാര്‍ യോടുണ്‍ പെറുവിനെ മുന്നിലെത്തി. എന്നാല്‍ അവസാന സമയത്ത് ആന്ദ്രെ കാരില്ലോയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചതോടെ 10 പേരായി പെറു ചുരുങ്ങി. ഇത് മുതലെടുത്ത് ഗബ്രിയേല്‍ അവലോസിലൂടെ പരാഗ്വെ മൂന്നാം ഗോളും അടിച്ചെടുത്തു.

അതേ സമയം വിറച്ച ശേഷമാണ് ബ്രസീലിന്റെ സെമി പ്രവേശനം. 49ാം മിനുട്ടില്‍ ഗബ്രിയേല്‍ ജെസ്യൂസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിട്ടും പതറാതെ കളിച്ച ബ്രസീല്‍ പകരക്കാരനായി ഇറങ്ങിയ ലുകാസ് പക്വേറ്റയുടെ ഗോളിലാണ് വിജയം സ്വന്തമാക്കിയത്.ആക്രമണത്തിലും പന്തടക്കത്തിലുമെല്ലാം ബ്രസീലിനെക്കാള്‍ മുന്നിട്ട് നില്‍ക്കാന്‍ ചിലിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ആദ്യ പകുതിയില്‍ ലഭിച്ച നിരവധി അവസരങ്ങള്‍ ബ്രസീല്‍ പാഴാക്കിയില്ലായിരുന്നെങ്കില്‍ മികച്ചൊരു ജയം ടീമിന് സ്വന്തമാക്കാമായിരുന്നു. സെമിയില്‍ ശക്തരായ പെറുവാണ് ബ്രസീലിനെ കാത്തിരിക്കുന്നത്.

Story first published: Saturday, July 3, 2021, 10:25 [IST]
Other articles published on Jul 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+