Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2021: കരുത്തരുടെ പോരാട്ടത്തില്‍ ഉറുഗ്വേയെ വീഴ്ത്തി അര്‍ജന്റീന, കളം നിറഞ്ഞ് മെസ്സി

ബ്രസീലിയ: കോപ്പ അമേരിക്ക 2021ലെ കരുത്തരുടെ പോരാട്ടത്തില്‍ ഉറുഗ്വേയെ ഒറ്റ ഗോളിന് കീഴടക്കി അര്‍ജന്റീന. ആദ്യ മത്സരത്തില്‍ ചിലിയോട് സമനില വഴങ്ങിയ ക്ഷീണത്തില്‍ ഉറുഗ്വേയെ നേരിട്ട അര്‍ജന്റീനയ്ക്ക് വിജയമൊരുക്കിയത് 13ാം മിനുട്ടില്‍ െൈഗഡോ റോഡ്രിഗസ് നേടിയ ഗോളാണ്. ഗോളടിച്ചില്ലെങ്കിലും ഗോളിന് വഴിയൊരുക്കി ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്കായി നിറഞ്ഞ് നിന്നു.

4-3-3 എന്ന ശൈലി അര്‍ജന്റീന പിന്തുടര്‍ന്നപ്പോള്‍ 4-4-2 ഫോര്‍മേഷനിലായിരുന്നു ഉറുഗ്വേ ബൂട്ടണിഞ്ഞത്. സുവാരസും കവാനിയും ഉറുഗ്വേയുടെ മുന്നേറ്റത്തെ നയിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം കാട്ടാന്‍ മെസ്സിക്കും സംഘത്തിനുമായി. പന്തടക്കത്തില്‍ ഉറുഗ്വേ മുന്നിട്ട് നിന്നെങ്കിലും ആക്രമണത്തിലും മുന്നേറ്റത്തിലും ഒരു പടി മുന്നില്‍ നിന്ന് അര്‍ജന്റീന തന്നെയായിരുന്നു. മൂന്നാം മിനുട്ടില്‍ അര്‍ജന്റീനയുടെ റോഡ്രിഗസിന്റെ ലോങ് റേഞ്ചര്‍ ശ്രമം ഉറുഗ്വേ ഗോള്‍കീപ്പര്‍ മുസ്ലേല പരാജയപ്പെടുത്തി. നാല് മിനുട്ടിനുള്ളില്‍ ലയണല്‍ മെസ്സി ഉറുഗ്വേ പോസ്റ്റിലേക്ക് ലോങ് റേഞ്ചര്‍ ശ്രമം നടത്തിയെങ്കിലും ഇത്തവണയും മുസ്ലേരയുടെ കൈകള്‍ ഉറുഗ്വേയെ രക്ഷിച്ചു.

തുടക്കത്തിലെ തുടരെയുള്ള ആക്രമണം 13ാം മിനുട്ടില്‍ അര്‍ജന്റീനയ്ക്ക് ലീഡ് നേടിക്കൊടുത്തു. മെസ്സി നല്‍കിയ തകര്‍പ്പന്‍ ക്രോസിനെ റോഡ്രിഗസ് ഹെഡ്ഡ് ചെയ്തപ്പോള്‍ പോസ്റ്റിലിടിച്ച് പന്ത് വലയില്‍ കയറുകയായിരുന്നു. അര്‍ജന്റീന ജഴ്‌സിയിലെ അദ്ദേഹത്തിന്റെ ആദ്യ ഗോളാണിത്. ലീഡ് വഴങ്ങിയതോടെ ഉറുഗ്വെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അര്‍ജന്റീനയുടെ പ്രതിരോധം കടുത്ത വെല്ലുവിളി ഉയര്‍ത്തി.

argentina

പ്ലേ മേക്കറായി കളം നിറഞ്ഞ് കളിച്ച ക്യാപ്റ്റന്‍ മെസ്സി 27ാം മിനുട്ടില്‍ ലീഡുയര്‍ത്താന്‍ സുവര്‍ണ്ണാവസരമൊരുക്കിയെങ്കിലും മോളിനയ്ക്ക് ഉറുഗ്വെ ഗോളി മുസ്ലേരയെ മറികടക്കാനായില്ല. പതിയ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞ അര്‍ജന്റീന ഉറുഗ്വെയുടെ ശ്രമങ്ങളെല്ലാം തടുത്തു. പ്രതീക്ഷിച്ച നിലവാരത്തിലേക്ക് കവാനിയും സുവാരസും ഉയരാത്തതും ഉറുഗ്വേയെ ബാധിച്ചു.

രണ്ടാം പകുതിയിലും കൂടുതല്‍ സമയം പന്ത് കൈവശം വെക്കാന്‍ ഉറുഗ്വേയ്ക്കായെങ്കിലും ഗോളവസരം സൃഷ്ടിക്കാനായില്ല. നാല് തവണ അര്‍ജന്റീന ഗോള്‍ശ്രമം നടത്തിയെങ്കിലും ഉറുഗ്വേ ഗോളിയുടെ മികവ് വെല്ലുവിളിയായി. 68ാം മിനുട്ടില്‍ സമനില പിടിക്കാന്‍ കവാനിക്ക് ലഭിച്ച സുവര്‍ണ്ണാവസരം അദ്ദേഹം പാഴാക്കി കളഞ്ഞു. 80ാം മിനുട്ടില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. കിക്കെടുത്ത മെസ്സിക്ക് ചിലിക്കെതിരേ നേടിയ ഫ്രീ കിക്ക് ഗോള്‍ ആവര്‍ത്തിക്കാനായില്ല.

അവസാന മിനുട്ടുകളില്‍ മെസ്സി ഉറുഗ്വേ ഗോള്‍മുഖത്തേക്ക് കടക്കാന്‍ നിരന്തരം ശ്രമം നടത്തിയെങ്കിലും ഉറുഗ്വെയുടെ പ്രതിരോധം വെല്ലുവിളിയായി. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഒരു ഗോളിന് അര്‍ജന്റീനയ്ക്ക് ജയം. ജയത്തോടെ ഗ്രൂപ്പ് എയില്‍ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഇത്തവണ അര്‍ജന്റീന-ബ്രസീല്‍ ഫൈനല്‍ പോരാട്ടം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Saturday, June 19, 2021, 9:42 [IST]
Other articles published on Jun 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+