Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2021: കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന, കളം നിറഞ്ഞ് മെസ്സി, എല്ലാ റെക്കോഡുകളുമറിയാം

റിയോ ഡി ജനെയ്‌റോ: ലോകത്തിന്റെ ഫുട്‌ബോള്‍ മിശിഹയ്്ക്ക് ഇന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലയണല്‍ മെസ്സി അര്‍ജന്റൈന്‍ ജഴ്‌സിയില്‍ കിരീടം നേടിയിരിക്കുകയാണ്. കോപ്പാ അമേരിക്ക ഫൈനലില്‍ ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ കിരീട നേട്ടം. ഏഞ്ചല്‍ ഡി മരിയയുടെ ഗോളാണ് അര്‍ജന്റീനക്ക് ജയമൊരുക്കിയത്. ലയണല്‍ മെസ്സി നിറഞ്ഞാടിയ 2021ലെ കോപ്പാ അമേരിക്കയില്‍ താരം കുറിച്ച പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.


ഒരു സീസണില്‍ കൂടുതല്‍ അസിസ്റ്റ്

ഒരു സീസണില്‍ കൂടുതല്‍ അസിസ്റ്റ്

ഒരു കോപ്പാ അമേരിക്ക സീസണില്‍ കൂടുതല്‍ അസിസ്റ്റെന്ന റെക്കോഡ് മെസ്സിക്ക് സ്വന്തം. അഞ്ച് അസിസ്റ്റുകളാണ് ഇത്തവണത്തെ കോപ്പാ അമേരിക്കയില്‍ മെസ്സി നല്‍കിയത്. ഗോളടിക്കാന്‍ മാത്രമല്ല ഗോളടിപ്പിക്കാനും മെസ്സി കാട്ടിയ മിടുക്കാണ് അര്‍ജന്റീനയെ ഇത്തവണ കിരീടത്തിലേക്ക് എത്തിച്ചതെന്ന് നിസംശയം പറയാം. നാല് ഗോളുകള്‍ നേടി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും മെസ്സിയാണ്. മികച്ച താരത്തിനുള്ള പുരസ്‌കാരവും അര്‍ജന്റൈന്‍ നായകനാണ് ലഭിച്ചത്.

ആറ് കോപ്പാ അമേരിക്ക കളിച്ച ആദ്യ അര്‍ജന്റൈന്‍ താരം

ആറ് കോപ്പാ അമേരിക്ക കളിച്ച ആദ്യ അര്‍ജന്റൈന്‍ താരം

ലയണല്‍ മെസ്സിയെന്ന ഇതിഹാസം കളിക്കുന്ന ആറാമത്തെ കോപ്പാ അമേരിക്കയാണിത്. അഞ്ച് തവണയും കപ്പിലേക്കെത്താന്‍ അര്‍ജന്റീനക്ക് സാധിക്കാതെ വന്നപ്പോള്‍ മുന്നില്‍ നിന്ന് നയിച്ച് മെസ്സി അര്‍ജന്റീനക്ക് കിരീടം സമ്മാനിച്ചിരിക്കുകയാണ്. നേരത്തെ അഞ്ച് തവണ കോപ്പാ അമേരിക്ക കളിച്ച ജാവിയര്‍ മസ്‌കരാനോയുടെ റെക്കോഡിനൊപ്പമായിരുന്നു മെസ്സി. 2007ലാണ് മെസ്സി തന്റെ ആദ്യ കോപ്പാ അമേരിക്ക കളിക്കുന്നത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്കായി കൂടുതല്‍ മത്സരം

അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്കായി കൂടുതല്‍ മത്സരം

അര്‍ജന്റീനക്കായി കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിക്കുന്ന താരമെന്ന റെക്കോഡും മെസ്സി സ്വന്തം പേരിലാക്കി. ജാവിയര്‍ മസ്‌കരാനോയുടെ പേരിലുള്ള 147 മത്സരങ്ങളെന്ന റെക്കോഡാണ് ഇത്തവണത്തെ കോപ്പാ അമേരിക്കയിലൂടെ മെസ്സി തകര്‍ത്തത്. കണ്ണീരോടെ കളം വിടുന്ന പതിവ് ദൗര്‍ഭാഗ്യമില്ലാതെ ഇത്തവണ ചിരിക്കുന്ന മുഖവും ഉയര്‍ത്തിയ ശിരസുമായാണ് ഫുട്‌ബോള്‍ മിശിഹാ മാരക്കാനയില്‍ നിന്ന് മടങ്ങിയത്.

കോപ്പാ അമേരിക്കയില്‍ കൂടുതല്‍ മത്സരം കളിച്ച താരം

കോപ്പാ അമേരിക്കയില്‍ കൂടുതല്‍ മത്സരം കളിച്ച താരം

കോപ്പാ അമേരിക്കയില്‍ കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡില്‍ പേര് ചേര്‍ത്ത് മെസ്സി. ആറ് കോപ്പാ അമേരിക്ക ടൂര്‍ണമെന്റില്‍ നിന്ന് 34 മത്സരങ്ങളാണ് മെസ്സി കളിച്ചത്. ഇതോടെ ചിലിയുടെ സെര്‍ജിയോ ലിവിങ്‌സ്റ്റണിന്റെ റെക്കോഡിനൊപ്പമെത്താന്‍ മെസ്സിക്കായി. ഫൈനലില്‍ ഗോള്‍ നേടാന്‍ മെസ്സിക്ക് സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും അവസരം മുതലാക്കാനായില്ല. 13 ഗോളുകളാണ് കോപ്പാ അമേരിക്കയില്‍ മെസ്സി നേടിയിട്ടുള്ളത്.

Story first published: Sunday, July 11, 2021, 10:19 [IST]
Other articles published on Jul 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+