വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോപ്പ അമേരിക്ക: സെമിയിയില്‍ സ്വപ്ന പോരാട്ടം; ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍

സെമിയില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍

പോര്‍ട്ടോ അലെഗ്രെ: കോപ്പ അമേരിക്ക സെമിഫൈനലില്‍ ബ്രസീല്‍ -അര്‍ജന്റീന സ്വപ്ന പോരാട്ടം. ബുധനാഴ്ച ബെലോ ഹൊറിസോന്റിയിലെ മിനെയ്‌റോ സ്‌റ്റേഡിയത്തിലാണ് ലോകഫുട്‌ബോളിലെ ക്ലാസിക് പോരാട്ടം നടക്കുക.

വെനസ്വേലയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് അര്‍ജന്റീന സെമിയില്‍ കടന്നത്. പരാഗ്വേയെ ഷൂട്ടൗട്ടില്‍ മറികടന്നാണ് ബ്രസീല്‍ സെമിയിലെത്തിയത്. കൊളംബിയയെ ഷൂട്ടൗട്ടില്‍ കീഴടക്കി ചിലിയും സെമിഫൈനലില്‍ കടന്നു.

വെനസ്വേലയ്്‌കെതിരേ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച അര്‍ജന്റീന പത്താം മിനിറ്റില്‍ തന്നെ ലീഡ് നേടി. ലൗതാരോ മാര്‍ട്ടിനെസാണ് ഗോള്‍ നേടിയത്. സൂപ്പര്‍താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള സെര്‍ജിയോ അഗ്യൂറോയുടെ ഷോട്ടാണ് മാര്‍ട്ടിനെസ് മാര്‍ട്ടിനെസ് വിജയകരമായി ഫിനിഷ് ചെയ്തത്. 74-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജിയോവനി ലോ സെല്‍സോയാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ ലക്ഷ്യിത്തിലെത്തിച്ചത്.

Argentina Copa

മത്സരഫലം ഏകപക്ഷീയമാണെങ്കിലും കളി അങ്ങനെയായിരുന്നുവെന്ന് പറയാനാകില്ല. വെനസ്വേലയും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. രണ്ടാം പകുതിയില്‍ സമനില പിടിക്കാന്‍ വെനസ്വേല കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും വിജിയിച്ചില്ല. റൊണാള്‍ഡ് ഹെര്‍ണാണ്ടസിന്റെ ലക്ഷ്യത്തിലേക്കുള്ള കിക്ക് ഫ്രാന്‍കോ അര്‍മാനി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് 74-ാം മിനിറ്റില്‍ അര്‍ജന്റീന ലീഡുയര്‍ത്തിയതോടെ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു വെനസ്വേല. എന്നാല്‍ ശക്തമായി പ്രതിരോധിക്കാന്‍ അര്‍ജന്റീനയ്ക്കായി.

2007-ല്‍ വെനസ്വേലയില്‍ നടന്ന കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലും അര്‍ജന്റീനയും സെമിയില്‍ ഏറ്റുമുട്ടിയിരുന്നു. ലയണല്‍ മെസ്സിയുള്‍പ്പെട്ട അര്‍ജന്റീനയെ ബ്രസീല്‍ 3-0ന് പരാജയപ്പെടുത്തി. എന്നാല്‍ 2008-ലെ ബെയ്ജിങ് ഒളിംപിക്‌സ് സെമിഫൈനലില്‍ ബ്രസീലിനെ ഇതേ സ്‌കോറിന് കീഴടക്കി അര്‍ജന്റീന പകരം വീട്ടി.

ചിലിയും കൊളംബിയയും ഗോള്‍രഹിത സമില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 5-4ന് ജയിച്ചാണ് ചിലി സെമി ബെര്‍ത്ത് ഉറപ്പാക്കിയത്. ഇന്ന് നടക്കുന്ന യുറഗ്വായ്-പെറു മത്സരത്തിലെ വിജയിയാണ് സെമിയില്‍ ചിലിയുടെ എതിരാളി.

Story first published: Saturday, June 29, 2019, 8:12 [IST]
Other articles published on Jun 29, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X