Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉജ്വലഫോമില്‍ ചിലി, തടയിടാന്‍ പെറു, ആര് കടക്കും ഫൈനലില്‍?

സാന്റിയാഗോ: മൂന്നേ മൂന്ന് കളി. 2015 ലെ കോപ്പ അമേരിക്ക ആരുടെ ഷെല്‍ഫിലിരിക്കുമെന്ന് അറിയാന്‍ ഇനി മൂന്നേ മൂന്ന് കളികള്‍ മാത്രം ബാക്കി. രണ്ട് സെമിഫൈനലുകള്‍. ഒരു ഫൈനല്‍. ജൂണ്‍ 30 ചൊവ്വാഴ്ചയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. ആതിഥേയരായ ചിലിക്ക് മികച്ച ഫോമില്‍ കളിക്കുന്ന പെറുവാണ് ഒന്നാം സെമിയില്‍ എതിരാളികള്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിക്കാണ് കളി.

ആദ്യമായി ഒരു കോപ്പ അമേരിക്ക കിരീടം എന്ന സ്വപ്‌നനേട്ടത്തിലേക്കാണ് ചിലിയുടെ കുതിപ്പ്. സ്വന്തം തട്ടകത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അത് ഇത്തവണ സാധ്യമാകും എന്ന പ്രതീക്ഷയിലാണ് അവര്‍. വെറുതെ പ്രതീക്ഷിക്കുകയല്ല, ഈ കോപ്പയില്‍ ഏറ്റവും ഒത്തിണക്കത്തോടെ കളിക്കുന്ന ടീം കൂടിയാണ് ആതിഥേയരായ ചിലി. കളിച്ച എല്ലാ കളികളിലും ആധികാരികമായിരുന്നു അവരുടെ പ്രകടനം.

peru

ഗ്രൂപ്പ് എ ചാമ്പ്യന്മാരായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യകളിയില്‍ ഇക്വഡോറിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. മെക്‌സിക്കോയോട് സമനിലയില്‍ കുരുങ്ങിയെങ്കിലും അവസാന കളിയില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ അടിച്ച് ബൊളീവിയയെ തോല്‍പ്പിച്ചു. ഈ കോപ്പയിലെ ഏറ്റവും വലിയ മാര്‍ജിന്‍ കൂടിയായിരുന്നു ഈ വിജയം. ക്വാര്‍ട്ടറില്‍ ചാമ്പ്യന്മാരായ ഉറുഗ്വേയെ തോല്‍പിച്ച് പറഞ്ഞയച്ചു.

നിലവിലെ മൂന്നാം സ്ഥാനക്കാരായ പെറുവും അസാധ്യകളിയാണ് ഈ കോപ്പയില്‍ പുറത്തെടുക്കുന്നത്. ക്വാര്‍ട്ടറില്‍ ബൊളീവിയയെ പൗലോ ഗ്വരേരോയുടെ ഹാട്രിക് മികവിലാണ് അവര്‍ മറികടന്നത്. കണക്കുകള്‍ പക്ഷേ ചിലിക്കൊപ്പമാണ്. 77 കളികളില്‍ ഇരുടീമുകളും പരസ്പരം വന്നപ്പോള്‍ അതില്‍ 41 എണ്ണത്തില്‍ ജയം ചിലിക്കൊപ്പം നിന്നു. 21 എണ്ണം പെറു ജയിച്ചു. ബാക്കി 15 കളികള്‍ ബലാബലത്തില്‍ അവസാനിച്ചു. ജയിക്കുന്ന ടീമിന് അര്‍ജന്റീന - പരാഗ്വെ രണ്ടാം സെമിയിലെ വിജയികളെ ഫൈനലില്‍ നേരിടാം.

Story first published: Monday, June 29, 2015, 17:25 [IST]
Other articles published on Jun 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+