നെയ്മറില്ലാതെ ബ്രസീല്‍ കടന്നുകൂടി, കോപ്പ ക്വാര്‍ട്ടര്‍ ലൈനപ്പ് ഇങ്ങനെ
സാന്റിയാഗോ: ക്യാപ്റ്റന്‍ നെയ്മറില്ലെങ്കിലും വിട്ടുകൊടുക്കാന്‍ ബ്രസീല്‍ തയ്യാറല്ല. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ വെനസ്വേലയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ച് മഞ്ഞപ്പട അവസാന എട്ടിലെത്തി. തിയാഗോ സില്‍വയും റോബര്‍ട്ടോ ഫര്‍മിനോ എന്നിവരാണ് ഓരോ ഗോളടിച്ച് ബ്രസീലിന് രക്ഷകരായത്. ഫെഡോറാണ് വെനസ്വേലയുടെ ആശ്വാസഗോളിനുടമ.
വിജയത്തോടെ ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. തോറ്റ വെനസ്വേല കോപ്പയ്ക്ക് പുറത്തായി. സി ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാണ് അവര്‍. മൂന്നാം സ്ഥാനക്കാരായ കൊളംബിയയും സി ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടറിലെത്തി. നാളെയും മറ്റന്നാളും കോപ്പയില്‍ കളിയില്ല. 25 ന് തുടങ്ങുന്ന ക്വാര്‍ട്ടറിലെ ലൈനപ്പ് ഇങ്ങനെയാണ്, കാണൂ..

ബ്രസീലിന് പരാഗ്വെ
സി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലെത്തിയ ബ്രസീലിന് എതിരാളികള്‍ പരാഗ്വെയാണ്. കഴിഞ്ഞ കോപ്പയുടെ ക്വാര്‍ട്ടറില്‍ പരാഗ്വെ ബ്രസീലിനെ കെട്ടുകെട്ടിച്ചിരുന്നു. ചരിത്രം ആവര്‍ത്തിക്കുമോ. കാത്തിരുന്ന് കാണാം. ജൂണ്‍ 28 ന് രാവിലെ 4 മണിക്കാണ് കളി.

അര്‍ജന്റീന കൊളംബിയയോട്
വെനസ്വേലയോട് തോറ്റ കൊളംബിയയാണ് കരുത്തരായ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറില്‍ എതിരെ വരുന്നത്. കോപ്പയില്‍ അര്‍ജന്റിന കളിയൊന്നും തോറ്റിട്ടില്ല. ജൂണ്‍ 27 കാലത്ത് ആറ് മണിക്കാണ് മൂന്നാം ക്വാര്‍ട്ടര്‍.

ബൊളീവിയ - പെറു
രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബൊളിവീയ പെറുവിനെ നേരിടും. എ ഗ്രൂപ്പില്‍ രണ്ടാമന്മാരായാണ് ബൊളീവിയ വരുന്നത്. സി ഗ്രൂപ്പില്‍ രണ്ടാമതായിരുന്നു പെറു. ജൂണ്‍ 26 ന് കാലത്ത് 6 മണിക്കാണ് കളി.

ഒന്നാം ക്വാര്‍ട്ടര്‍ കലക്കും
ഏറ്റവും ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ കളി ഒന്നാമത്തേതായിരിക്കും. ചിലിക്ക് എതിരാളികള്‍ ഉറുഗ്വേയാണ്. ബൊളീവിയയെ 5 -0 ന് ചുരുട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് ചിലി. ജൂണ്‍ 25 ന് കാലത്ത് 6 മണിക്കാണ് കളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications