വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊറോണ ഭീതി, കോപ്പ അമേരിക്കയും അടുത്തവര്‍ഷത്തേക്ക് നീട്ടി

യൂറോ കപ്പിന് പിന്നാലെ ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍്ണമെന്റും അടുത്തവര്‍ഷത്തേക്ക് നീട്ടി. ചൊവാഴ്ച്ച ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് 2021 -ല്‍ നടത്താന്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്. കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്റ് നീട്ടാനുള്ള നടപടി.

Conmebol postpones the Copa America for one year | Oneindia Malayalam
കൊറോണ ഭീതി, കോപ്പ അമേരിക്കയും അടുത്തവര്‍ഷത്തേക്ക് നീട്ടി

ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലായ് 12 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. കൊളംബിയയും അര്‍ജന്റീനയുമാണ് 12 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതും. എന്തായാലും പുതിയ അറിയിപ്പ് പ്രകാരം 2021 ജൂണ്‍ 11 - ജൂലായ് 11 കാലയളവില്‍ കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കും. മത്സരക്രമത്തില്‍ മാറ്റമുണ്ടാകില്ല.

Most Read: ഐപിഎല്‍ റദ്ദാക്കിയാല്‍ എന്താവും ധോണിയുടെ ഭാവി? ഇന്ത്യന്‍ ടീമിലെത്തുമോ? ചോപ്രയുടെ അഭിപ്രായംMost Read: ഐപിഎല്‍ റദ്ദാക്കിയാല്‍ എന്താവും ധോണിയുടെ ഭാവി? ഇന്ത്യന്‍ ടീമിലെത്തുമോ? ചോപ്രയുടെ അഭിപ്രായം

കൊറോണ ഭീതി കാരണം ഈ വര്‍ഷം നടത്താനിരുന്ന യൂറോ കപ്പ് ടൂര്‍ണമെന്റ് അടുത്തവര്‍ഷത്തേക്ക് മാറ്റിയിട്ടുണ്ട്. യൂറോ കപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുമായി ചൊവാഴ്ച്ച യുവേഫ ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ ചാംപ്യന്‍സ് ലീഗും യുറോപ്പാ ലീഗും ഉള്‍പ്പെടെ യുവേഫയ്ക്ക് കീഴിലുള്ള എല്ലാ ടൂര്‍ണമെന്റുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. നോര്‍വേ ഫുട്‌ബോള്‍ സംഘടനയാണ് യൂറോ കപ്പ് നീട്ടിയ കാര്യം ചൊവാഴ്ച്ച ഔദ്യോഗികമായി അറിയിച്ചത്. യൂറോ കപ്പ് ഇനി 2021 -ല്‍ നടക്കും അടുത്ത വര്‍ഷം ജൂണ്‍ - ജൂലായ് കാലയളവിലാകും ടൂര്‍ണമെന്റ് സംഘടിപ്പിക്കുക.

യൂറോ കപ്പ് തീയതി നീട്ടിയെങ്കിലും മത്സരക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിവരം. ആംസ്റ്റര്‍ഡാം, ബാകു, ബില്‍ബാവോ, ബുഡാപസ്റ്റ്, ബുക്കാറസ്റ്റ്, കോപ്പന്‍ഹേഗന്‍, ഡബ്ലിന്‍, ഗ്ലാസ്‌ഗോ, ലണ്ടന്‍, മ്യൂണിക്ക്, റോം, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നീ 12 പ്രമുഖ യൂറോപ്യന്‍ നഗരങ്ങളിലായി മത്സരങ്ങള്‍ നടക്കും. ലണ്ടനിലാണ് യൂറോ കപ്പ് സെമി മത്സരങ്ങളും ഫൈനലും അരങ്ങേറുക.

Most Read: കോലിയും ആക്രമണോത്സുകതയും... എന്താണ് കുഴപ്പം? വിമര്‍ശകര്‍ക്കെതിരേ മുന്‍ താരംMost Read: കോലിയും ആക്രമണോത്സുകതയും... എന്താണ് കുഴപ്പം? വിമര്‍ശകര്‍ക്കെതിരേ മുന്‍ താരം

യൂറോ കപ്പില്‍ 24 രാജ്യങ്ങളാണ് മത്സരിക്കാനിരിക്കുന്നത്. 20 രാജ്യങ്ങള്‍ ഇതിനോടകം യൂറോ കപ്പിന് യോഗ്യത നേടിയിട്ടുണ്ട്. അവസാന നാലു ടീമുകളെ കണ്ടെത്താനുള്ള യോഗ്യതാ മത്സരങ്ങള്‍ മാര്‍ച്ച് അവസാനവാരമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യോഗ്യതാ മത്സരങ്ങള്‍ യുവേഫ അനിശ്ചിതകാലത്തേക്ക് നീട്ടി.

Story first published: Tuesday, March 17, 2020, 21:33 [IST]
Other articles published on Mar 17, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X