Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയേക്കാള്‍ മികച്ചവന്‍ റാഷ്‌ഫോര്‍ഡോ? കണക്കുകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ

ലണ്ടന്‍: ഇതിഹാസ താരങ്ങളിലൊരാളായ യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ കേമാനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡെന്ന് കഴിഞ്ഞ ദിവസം യുണൈറ്റഡ് കോച്ച് സോള്‍ഷെയര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ആധുനിക ഫുട്‌ബോളിലെ പ്രതിഭാസങ്ങളിലൊരാളായ റൊണാള്‍ഡോയ്‌ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താവുന്ന പേര് തന്നെയാണ് റാഷ്‌ഫോര്‍ഡിന്റേതെന്നത് സംശയമില്ലാത്ത കാര്യമാണ്.

കാരണം കളിക്കണക്കില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം പിടിക്കുന്ന പ്രകടനമാണ് റാഷ്‌ഫോര്‍ഡ് നടത്തിയിരിക്കുന്നത്. ഡെയ്‌ലി മെയ്ല്‍ പുറത്തുവിട്ട ഇരുവരുടെയും പ്രകടനങ്ങളുടെ കണക്കില്‍ റൊണാള്‍ഡേയാക്കാള്‍ ഗോളടിയില്‍ മികവ് റാഷ്‌ഫോര്‍ഡിനാണ്. 127 മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ റൊണാള്‍ഡോ നേടിയത് 34 ഗോളാണെങ്കിലും 37 ഗോളാണ് റാഷ്‌ഫോര്‍ഡ് അടിച്ചെടുത്തത്. ഇത് റൊണാള്‍ഡോയേക്കാള്‍ കുറച്ച് സമയം കളിച്ചാണ്.

rashford-

8924 മിനുട്ട് റൊണാള്‍ഡോ കളിച്ചപ്പോള്‍ 8110 മിനുട്ടാണ് റാഷ്‌ഫോര്‍ഡ് കളിച്ചത്. അസിസ്റ്റിന്റെ കണക്കില്‍ റൊണാള്‍ഡോയാണ് മുന്നില്‍.22 അസിസ്റ്റ് റോണോ നടത്തിയപ്പോള്‍ 18 അസിസ്റ്റാണ് റാഷ്‌ഫോര്‍ഡിന്റെ പേരിലുള്ളത്. ഷോട്ടുകളുടെ എണ്ണത്തിലും റോണോയ്ക്കാണ് ആധിപത്യം. 471 ഷോട്ട് റൊണാള്‍ഡോ എടുത്തപ്പോള്‍ 256 ഷോട്ടാണ് റാഷ്‌ഫോര്‍ഡ് നേടിയത്. ഇംഗ്ലണ്ട് ദേശീയ താരമായ റാഷ്‌ഫോര്‍ഡ് നിലവിലെ യുണൈറ്റഡ് നിരയിലെ മുഖ്യ സ്‌ട്രൈക്കറാണ്. സോള്‍ഷെയറിന്റെ വിശ്വസ്തന്‍മാരില്‍ മുന്‍നിരയിലാണ് റാഷ്‌ഫോര്‍ഡുള്ളത്.

Story first published: Thursday, December 12, 2019, 16:12 [IST]
Other articles published on Dec 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+