Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ -20 ലോകകപ്പ്: ആതിഥേയര്‍ക്കൊപ്പം പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ജപ്പാനും കൊളംബിയയയും

വാര്‍സൗ: അണ്ടര്‍ -20 ലോകകപ്പ് ഫുട്‌ബോളില്‍ ആതിഥേയരായ പോളണ്ട് ഉള്‍പ്പെടെ മൂന്ന് ടീമുകള്‍ കൂടി അവസാന 16-ല്‍ സ്ഥാനമുറപ്പിച്ചു. ഗ്രൂപ്പ് എയില്‍ നിന്ന് കൊളംബിയയും പോളണ്ടും ഗ്രൂപ്പ് ബിയില്‍ നിന്ന് ജപ്പാനുമാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. തഹിതിയെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് കൊളംബിയ മുന്നേറ്റം ഉറപ്പാക്കിയത്. ഹാട്രിക് നേടിയ യുവാന്‍ ഹെര്‍ണാണ്ടസാണ് കൊളംബിയയുടെ ഹീറോ.

football

ഗ്രൂപ്പ് എയില്‍നിന്ന് നേരത്തെ നോക്കൗട്ട് റണ്ടില്‍ കടന്ന സെനഗലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് പോളണ്ട് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയത്. നാല് പോയിന്റുള്ള പോളണ്ട് മികച്ച ഗോള്‍ശരാശരിയുടെ പിന്‍ബലത്തില്‍ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പാക്കും. ഗ്രൂപ്പ് ബിയിലെ ഒന്നാംസ്ഥാനക്കാരായ ഇറ്റലിയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയ ജപ്പാന്‍ അഞ്ച് പോയിന്റുമായി നോക്കൗട്ടില്‍ കടക്കും.

ഇക്വഡോറിനോട് പരാജയപ്പെട്ട മെക്‌സിക്കോയും കൊളംബിയക്കുമുന്നില്‍ കീഴടങ്ങിയ തഹിതിയും ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട് ലോകകപ്പില്‍ നിന്ന് പുറത്താവുന്ന ആദ്യ ടീമുകളായി.

മത്സരഫലം

ഗ്രൂപ്പ് എ

സെനഗല്‍ 0 - 0 പോളണ്ട്
കൊളംബിയ 6 - 0 തഹിതി

ഗ്രൂപ്പ് ബി

ഇറ്റലി 0 - 0 ജപ്പാന്‍
ഇക്വഡോര്‍ 1 - 0 മെക്‌സിക്കോ

Story first published: Thursday, May 30, 2019, 12:03 [IST]
Other articles published on May 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+