വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇതു തമാശയല്ല, പരിഹാസങ്ങള്‍ നിര്‍ത്തൂ!! കുറച്ചു കടന്നുപോയി... നെയ്മര്‍ക്കു പിന്തുണയുമായി ആല്‍വസ്

ലോകകപ്പില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ട താരമാണ് നെയ്മര്‍

സാവോപോളോ: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവുമധികം ട്രോളിന് ഇരയാവുകയും പരിഹസിക്കപ്പെടുകയും ചെയ്യപ്പട്ടത് ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറായിരുന്നു. അനാവശ്യമായി ഫൗള്‍ അഭിനയിച്ച് റഫറിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ നെയ്മര്‍ ശ്രമിച്ചെന്നാണ് പ്രധാന ആരോപണം. ചെറിയ ടാക്ലിങിന് ഇരയായാല്‍പ്പോലും ഗ്രൗണ്ടില്‍ കിടന്നു ഉരുണ്ടുമറയുന്ന നെയ്മര്‍ മറ്റു ടീമുകള്‍ക്കും ആരാധകര്‍ക്കുമെല്ലാം പരിഹാസപാത്രമായി തീര്‍ന്നിരുന്നു.

സോഷ്യല്‍ മീഡിയകള്‍ വഴി നിരവധി വീഡിയോകളു മറ്റും അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് പുറത്തു വരികയും ചെയ്തു. ഇപ്പോഴിതാ നെയ്മര്‍ക്കു പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് ദേശീയ ടീമിലെയും ക്ലബ്ബായ പിഎസ്ജിയിലെയും സഹതാരമായ ഡിഫന്‍ഡര്‍ ഡാനി ആല്‍വസ്.

ഇതു തമാശയല്ല

ഇതു തമാശയല്ല

നെയ്മറിനെ ഇത്തരത്തില്‍ പരിഹാസപാത്രമാക്കി മാറ്റിയതില്‍ ആല്‍വസിന് രോഷമുണ്ട്. ഇത്ര മാത്രം കളിയാക്കാന്‍ അതു വലിയ തമാശയാണെന്നു തനിക്കു തോന്നിയിട്ടില്ല. തുടര്‍ച്ചയായി ഇങ്ങന പരിഹാസം ആവര്‍ത്തിക്കപ്പടുമ്പോള്‍ അതു തമാശയല്ലാതായി തീരുന്നു. പ്രതിച്ഛായക്കു മങ്ങലേല്‍പ്പിക്കുകയെന്ന ഗൂഡമായ ലക്ഷ്യത്തോടെ തന്നെയുള്ള ഒരു ആക്രമണമായാണ് ഈ പരിഹസിക്കലിനെ താന്‍ കാണുന്നതെന്നും ആല്‍വസ് പറഞ്ഞു.

ഞങ്ങള്‍ അവനൊപ്പമുണ്ട്

ഞങ്ങള്‍ അവനൊപ്പമുണ്ട്

ഇതു പോലെയുള്ള പരിഹാസങ്ങളില്‍ തകരാതിരിക്കാനുള്ള കരുത്തും ബുദ്ധിയുമുള്ളവനാണ് മനുഷ്യന്‍. ഞങ്ങളെല്ലാം അവന് പൂര്‍ണ പിന്തുണയുമായി എല്ലായ്‌പ്പോഴും ഒപ്പമുണ്ട്. നിങ്ങള്‍ ആരാണെന്ന് തിരിച്ചറിയുകയെന്നതാണ് ഏറ്റവും വലിയ കാര്യം. മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നുവെന്നതിനെക്കുറിച്ച് കാര്യമാക്കേണ്ടതില്ലെന്നും ആല്‍വസ് വ്യക്തമാക്കി.

നെയ്മര്‍ റയലിലേക്കോ?

നെയ്മര്‍ റയലിലേക്കോ?

പിഎസ്ജി വിട്ട് യൂറോപ്യന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ ചേക്കേറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ നെയ്മര്‍ അടുത്ത സീസണിലും പിഎസ്ജിയില്‍ തന്നെ ഉണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നു ആല്‍വസ് പറഞ്ഞു.
നെയ്മര്‍ പിഎസ്ജിയിലെത്തിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. അദ്ദേഹത്തിന് ഇവിടെ പലതും നേടാനുണ്ട്. അവ യാഥാര്‍ഥ്യമാക്കിയാല്‍ മാത്രമേ നെയ്മര്‍ മാത്രമല്ല ഏതൊരു
താരത്തിനും പുതിയ തട്ടകങ്ങളിലേക്കു മാറാന്‍ കഴിയുകയുള്ളൂവെന്നുമാണ് തന്റെ അഭിപ്രായമെന്നും ആല്‍വസ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളെ വിശ്വാസമില്ല!! മെസ്സിയും സംഘവും സാംപോളിക്കു മുന്നില്‍ തുറന്നടിച്ചു... റഷ്യയില്‍ സംഭവിച്ചത്നിങ്ങളെ വിശ്വാസമില്ല!! മെസ്സിയും സംഘവും സാംപോളിക്കു മുന്നില്‍ തുറന്നടിച്ചു... റഷ്യയില്‍ സംഭവിച്ചത്

ഫുട്‌ബോള്‍ ഫീവറിലേക്ക് കൊച്ചി... ബ്ലാസ്റ്റേഴ്‌സ് വീണ്ടും അങ്കത്തട്ടില്‍, എതിരേ വരുന്നത് വമ്പന്‍മാര്‍ ഫുട്‌ബോള്‍ ഫീവറിലേക്ക് കൊച്ചി... ബ്ലാസ്റ്റേഴ്‌സ് വീണ്ടും അങ്കത്തട്ടില്‍, എതിരേ വരുന്നത് വമ്പന്‍മാര്‍

Story first published: Saturday, July 21, 2018, 15:58 [IST]
Other articles published on Jul 21, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X