വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

രക്ഷകനാവാന്‍ ഇനി സികെയില്ല... സമ്മര്‍ദ്ദമില്ലാതെ കളിക്കാം, പുതിയ വെല്ലുവിളിക്ക് തയ്യാര്‍

വായ്പയിലാണ് താരം ചെന്നൈയ്ന്‍ എഫ്‌സിയിലേക്കു ചേക്കേറിയത്

By Manu

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ ഐക്കണ്‍ താരങ്ങളിലൊരാളെയാണ് മലയാളി താരം സികെ വിനീത് പടിയിറങ്ങിയതോടെ നഷ്ടമായത്. ബ്ലാസ്റ്റേഴ്‌സിന് നിരവധി അവിസ്മരണീയ വിജയങ്ങളും സമനിലകളും നേടിത്തരാന്‍ ഈ കണ്ണൂര്‍കാരനായിട്ടുണ്ട്. പകരക്കാരനായി കളത്തിലിറങ്ങി മിനിറ്റുകള്‍ക്കകമോ ഇഞ്ചുറിടൈമിലോ ഗോളുകള്‍ നേടി സ്‌റ്റേഡിയത്തിലെ മഞ്ഞക്കടലിനെ ഇളക്കിമറിക്കാന്‍ 13ം നമ്പറില്‍ ഇനി സികെയെ കാണില്ല.

ആധിപത്യം തുടരാന്‍ ടീം ഇന്ത്യ... ശക്തമായ തിരിച്ചുവരവിന് കിവികള്‍, രണ്ടാമങ്കം പൊടിപാറും ആധിപത്യം തുടരാന്‍ ടീം ഇന്ത്യ... ശക്തമായ തിരിച്ചുവരവിന് കിവികള്‍, രണ്ടാമങ്കം പൊടിപാറും

ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ക്കു കാത്തുനില്‍ക്കാതെയാണ് വിനീത് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ചെന്നൈയ്ന്‍ എഫ്‌സിയിലേക്കു കൂടുമാറിയത്. നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ അസ്തമിച്ചെങ്കിലും വിനീതിന്റെ വരവ് ടീമിന് സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ പുതിയ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകര്‍.

 ഇനി സമ്മര്‍ദ്ദമില്ലാതെ കളിക്കാം

ഇനി സമ്മര്‍ദ്ദമില്ലാതെ കളിക്കാം

ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നപ്പോള്‍ തനിക്കു ഏറെ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് വിനീത് പറയുന്നു. ഇനി പുതിയ തട്ടകത്തില്‍ ചെന്നൈക്കൊപ്പം സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ കളിക്കാന്‍ പോവുന്നതിന്റെ ആത്മവിശ്വാസത്തിലാണ് താനെന്നും 30കാരന്‍ വ്യക്തമാക്കി.
ഐഎസ്എല്ലിന്റെ ഈ സീസണില്‍ ചെന്നൈക്കു ഇനി പ്രതീക്ഷയ്ക്കു വകയില്ലെങ്കിലും വരാനിരിക്കുന്ന എഎഫ്‌സി കപ്പ് മുന്നില്‍ കണ്ടാണ് വിനീതിനെ ചെന്നൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്.

ചിത്രത്തിന് കടപ്പാട്: ചെന്നൈയ്ന്‍ എഫ്‌സി ട്വിറ്റര്‍ പേജ്‌

ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്നു

ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്നു

ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ വിജയാശംസകള്‍ നേര്‍ന്നാണ് വിനീത് പുതിയ തട്ടകത്തിലേക്കു കാലെടുത്തു വയ്ക്കുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വിനീത് പ്രിയ ടീമിന ആശംസകള്‍ അറിയിച്ചത്. പുതിയ വെല്ലുവിളികള്‍ക്കായി കാത്തിരിക്കുകയാണെന്നും താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതു തന്നെയാണെന്നും വിനീത് ട്വീറ്റ് ചെയ്തു.

ആരാധകര്‍ക്കു നന്ദി പറഞ്ഞു

ആരാധകര്‍ക്കു നന്ദി പറഞ്ഞു

ബ്ലാസ്റ്റേഴ്‌സിന് ആശംകള്‍ നേരുന്നതിനൊപ്പം ആരാധകര്‍ക്കു നന്ദി പറയാനും വിനീത് മടിച്ചില്ല. നല്ല സമയത്തും മോശം സമയങ്ങളിലും തനിക്ക് ഉറച്ച പിന്തുണയുമായി നിന്ന മുഴുവന്‍ ആരാധകരോടും നന്ദി പറഞ്ഞ വിനീത് ആരാധകരുടെ ഈ പിന്തുണയുടെ കരുത്തില്‍ ടീമിന് ശക്തമായ തിരിച്ചുവരവ് നടത്താനാവാട്ടെയെന്നു ആശംസിക്കുകയും ചെയ്തു.

കളി തുടങ്ങിയ തട്ടകം

താന്‍ പ്രൊഫഷണല്‍ കരിയറിന് തുടക്കം കുറിച്ചത് ചെന്നൈയിലാണെന്നും അവിടെ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനീത് ചെന്നൈയുടെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രതികരിച്ചു.
ഐഎസ്എല്ലില്‍ ശേഷിച്ച ആറു മല്‍സരങ്ങളിലും തുടര്‍ന്നു നടക്കുന്ന എഎഫ്‌സി കപ്പിലും സൂപ്പര്‍ കപ്പിലുമെല്ലാം കളിക്കാന്‍ കഴിയുമന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറയുന്നു.

ബ്ലാസ്റ്റേഴ്‌സിലെത്തിയത് 2015ല്‍

ബ്ലാസ്റ്റേഴ്‌സിലെത്തിയത് 2015ല്‍

2015ലാണ് വിനീത് ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഭാഗമാവുന്നത്. അന്നു ബെംഗളൂരു എഫ്‌സിയില്‍ നിന്നും വായ്പയിലാണ് താരം മഞ്ഞപ്പടയിലെത്തിയത്. തൊട്ടടുത്ത സീസണിലും വായ്പയില്‍ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിഞ്ഞു. ആദ്യ സീസണില്‍ ഗോളൊന്നും നേടാനായില്ലെങ്കിലും രണ്ടാം സീസണില്‍ വിനീത് ഒമ്പതു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഗോളുകള്‍ നേടുകയും ചെയ്തു.
2017ല്‍ വിനീത് ബ്ലാസ്‌റ്റേഴ്‌സുമായി സ്ഥിരം കരാറില്‍ ഒപ്പുവച്ചു. പിന്നീട് ടീമിന്റെ തുറുപ്പുചീട്ടായി അദ്ദേഹം മാറുന്നതാണ് കണ്ടത്. രണ്ടു സീസണുകളിലായി 24 മല്‍സരങ്ങളില്‍ നിന്നും 10 ഗോളുകളായിരുന്നു വിനീതിന്റെ സമ്പാദ്യം. ഇവയില്‍ ഓരോ ഗോളും ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരവിധി തന്നെ നിര്‍ണയിക്കുന്നതായിരുന്നു.

Story first published: Friday, January 25, 2019, 15:31 [IST]
Other articles published on Jan 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X