മിലാന്: ടോട്ടനം വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് മുതല്‍ സൂപ്പര്‍ ടീമുകളെല്ലാം പിന്നാലെ കൂടിയ താരമായിരുന്നു ഡെന്മാര്ക്ക് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്സണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, പിഎസ്ജി തുടങ്ങിയ പല സൂപ്പര്‍ ടീമുകളുടെ എറിക്സണെ സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനിലേക്ക് എറിക്സണ് കൂടുമാറുകയായിരുന്നു.
ഇപ്പോഴിതാ തന്റെ കൂടുമാറ്റത്തിന്റെ കാരണത്തെക്കുറിച്ച് അദ്ദേഹം മനസ് തുറന്നിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ലിവര്പൂളിനോടേറ്റ തോല്‍വിക്ക് പിന്നാലെ ക്ലബ്ബ് വിടണമെന്ന് ആഗ്രഹം തോന്നി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെങ്കിലും എനിക്ക് അങ്ങോട്ട് കൂടുമാറാന്‍ തോന്നിയില്ല. പുതിയ വെല്ലുവിളികള്‍ നേരിടുന്നതിനാണ് ടോട്ടനം വിടാന്‍ ആഗ്രഹിച്ചത്.
ഹാമില്‍ട്ടനിലും കുറഞ്ഞ ഓവര്‍നിരക്ക്, ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 80 ശതമാനം പിഴ
പ്രീമിയര്‍ ലീഗില്‍ തുടര്‍ന്നാല്‍ അത് തന്റെ ആഗ്രഹത്തിന് എതിരാകുമെന്ന് തോന്നിയതിനാലാണ് യുണൈറ്റഡിലേക്ക് മാറാതിരുന്നത്. ഇന്ററിലേക്കുള്ള മാറ്റം വലിയ വെല്ലുവിളിയാണ്. പുതിയൊരു രാജ്യത്തെ ലീഗാണ്. ഇവിടുത്തെ ശൈലി വേറെ തന്നെയാണ് ക്രിസ്റ്റ്യന്‍ പറഞ്ഞു. 27കാരനായ ക്രിസ്റ്റ്യന്‍ മധ്യനിരയിലെ സൂപ്പര്‍ താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്. 2013 ല്‍ അയാക്സില്‍ നിന്ന് ടോട്ടനത്തിലെത്തിയ ക്രിസ്റ്റ്യന്‍ ഏഴ് വര്‍ഷക്കാലം ടോട്ടനത്തിനുവേണ്ടി കളിച്ചു.