കോപ്പയില്‍ കലാശപ്പോരാട്ടം ഞായറാഴ്ച്ച
സാന്റിയാഗേ : ഇഷ്ട ടീമിന് വാമോസ് വിളിച്ച് ആരാധകര്‍ കോപ അമേരിക്ക ഫൈനല്‍ വേദിയായ സാന്റിയാഗോ നഗരിയിലേക്ക് ഒഴുകിയെത്തുമ്പുമ്പോള്‍ ലോകം കാത്തിരിക്കുയാണ് കോപ്പയില്‍ ആരു മുത്തമിടും എന്നറിയാന്‍. കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തില്‍ ഞായറാഴ്ച്ച അര്‍ജന്റീന ചിലിയെ നേരിടും.
99 വര്‍ഷമായി കോപയില്‍ ഒരു തവണപോലും കിരീടമണിയാത്ത ചിലിയാണോ, അതോ 22 വര്‍ഷത്തെ കിരീടവരള്‍ച്ചക്ക് അറുതിവരുത്താനിറഞ്ഞുന്ന അര്‍ജന്റീന ആണോ കോപ്പയില്‍ വിജയലഹരി നുണയുക. ഉത്തരമറിയാന്‍ ഇനി മണിക്കുറുകള്‍ മാത്രം ബാക്കി.

കലാശപ്പോരാട്ടം
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30 നാണ് മത്സരം

അര്‍ജന്റീന അവസാനമായി നേടിയത്
കോപ്പയില്‍14 തവണ കിരീടമണിഞ്ഞ അര്‍ജന്റീന 1993ലാണ് അവസാനമായി മുത്തമിട്ടത്.

മറന്നിട്ടില്ല ബ്രസീല്‍ ലോകകപ്പ്
ബ്രസീല്‍ ലോകകപ്പ് ഫൈനലില്‍ കിരീടം നഷ്ടമായശേഷം അര്‍ജന്റീനയുടെ ഇതിഹാസമാകാന്‍ ലയണല്‍ മെസ്സിക്കുള്ള അവസാന ചാന്‍സുമാണിത്.

ആദ്യം രക്ഷപ്പെട്ടത് കഷ്ടിച്ച്
പരഗ്വേ, ജമൈക്ക, ഉറുഗ്വായ് എന്നിവരോട് കഷ്ടിച്ച് രക്ഷപ്പെട്ട അര്‍ജന്റീന ക്വാര്‍ട്ടറില്‍ കരുത്തരായ കൊളംബിയയെ സഡന്‍ഡത്തെില്‍ കഥകഴിച്ചാണ് എത്തിയത്.

സെമിയില്‍ തകര്‍ത്തു
സെമിയില്‍ പരഗ്വേയുടെ വലയിലേക്ക് ആറ് ഗോളുകള്‍ അടിച്ചുകയറ്റിയാണ് അര്‍ജന്റീന എത്തിയത്

ഗോളൊന്നുമില്ലോതെ മെസി
ഗോളടിച്ചില്ലെങ്കിലും മെസ്സി തന്നെയാണ് അര്‍ജന്റീന താരം

കന്നിക്കപ്പിനായി ചിലി
കിരീടമോഹത്തിന്റെ നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിടാനായിരിക്കും ചിലി ഇറങ്ങുക

നാലു തവണ റണ്ണറപ്പ്
കോപ്പയില്‍ നാലു തവണ റണ്ണറപ്പ്. പാന്‍ അമേരിക്കയിലെ മികച്ച പ്രകടനം റണ്ണറപ്പും

ഇതുവരെ 13 ഗോളുകള്‍
ഇതുവരെ ചിലി നേടിയത് 13 ഗോളുകള്‍. നാല് ഗോളുകള്‍ സ്‌കോര്‍ചെയ്ത എഡ്വേര്‍ഡോ വര്‍ഗാസാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications