Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി തോല്‍പിച്ചതും പോര, മെസ്സിയുടെ വീട്ടുകാരേയും ആക്രമിച്ചു

സാന്തിയാഗോ: തുടര്‍ച്ചയായ രണ്ട് കിരീട നഷ്ടങ്ങളുടെ ദു:ഖത്തിലാണ് അര്‍ജന്റീനയും സൂപ്പര്‍ താരം ലയണല്‍ മെസ്സിയും. കോപ്പ അമേരിക്ക ഫൈനലില്‍ മെസ്സിയും കൂട്ടരും ചിലിയ്‌ക്കെതിരെ ഗ്രൗണ്ടില്‍ കുഴഞ്ഞ് കളിയ്ക്കുമ്പോള്‍ ഗാലറിയില്‍ ഒരു അനിഷ്ട സംഭവം ഉണ്ടായി എന്നണ് റിപ്പോര്‍ട്ട്.

കളി കാണാന്‍ മെസ്സിയുടെ കുടുംബാംഗങ്ങളും സാന്തിയാഗോയില്‍ എത്തിയിരുന്നു. സ്‌റ്റേഡിയത്തിലിരുന്ന കളി കണ്ടുകൊണ്ടിരുന്നപ്പോള്‍ ചിലി ആരാധകര്‍ കുടുംബത്തിന് നേര്‍ക്ക് അസഭ്യ വര്‍ഷം നടത്തിയത്രെ. മെസ്സിയുടെ സഹോദരനെ ഒരാള്‍ തല്ലിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Messi

കളി ആര് ജയിക്കും എന്ന് വ്യക്തമാകുന്നതിന് ഏറെ മുമ്പാണ് ആക്രമണം നടന്നത്. ഫസ്റ്റ് ഹാഫ് പൂര്‍ത്തിയാകുന്നതിന് മുമ്പ്. ഫൈനലില്‍ ചിലി ഏറ്റവും അധികം ഭയന്നിരുന്നത് മെസ്സിയെ തന്നെ ആയിരുന്നു. മെസ്സിയെ പ്രതിരോധിയ്ക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

കുടുംബത്തിന് നേര്‍ക്ക് നടന്ന ആക്രണം കളിയ്ക്കിടയില്‍ എന്തായാലും മെസ്സി അറിഞ്ഞിരുന്നില്ല. ആക്രമണം നടന്ന ഉടന്‍ തന്നെ മെസ്സിയുടെ കുടുംബത്തെ ഗാലറിയില്‍ നിന്ന് ടെലിവിഷന്‍ റൂമിലേയ്ക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീനയുടെ മറ്റൊരു താരമായ സെര്‍ജിയോ അഗ്വേരോയുടെ കുടുംബാംഗങ്ങള്‍ക്ക് നേര്‍ക്കും ആക്രമണം ഉണ്ടായത്രെ.

Story first published: Sunday, July 5, 2015, 17:26 [IST]
Other articles published on Jul 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+