Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയ്ക്ക് വിധിയില്ല, കോപ്പയില്‍ ചിലി ചരിത്രമെഴുതി

സാന്തിയാഗോ: ലയണല്‍ മെസ്സിയ്ക്കും അര്‍ജന്റീനയ്ക്കും ഭാഗ്യമില്ലെന്നോ വിധിയില്ലെന്നോ പറയേണ്ടി വരും. കപ്പിനും ചുണ്ടിനും ഇടയില്‍ ഇതാ ഒരു രണ്ടാം അന്താരാഷ്ട്ര കിരീടം കൂടി നഷ്ടമായിരിക്കുന്നു.

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയ്ക്ക് മുന്നില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അര്‍ജന്റീന തകര്‍ന്നടിഞ്ഞു. കളിയുടെ സമയത്തും, അധിക സമയത്തും ഗോള്‍ നേടാനാകാതെ പോയ അര്‍ജന്റീനയ്ക്ക് ഷൂട്ടൗട്ടിലും മികവ് തെളിയിക്കാനായില്ല. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീറോടെ കളിച്ച ചിലിയുടെ താരങ്ങള്‍ ലക്ഷ്യം കാണുകയും ചെയ്തു. ഫലം പെനാല്‍ട്ടി ഷൂട്ടില്‍ അര്‍ജന്റീനയ്ക്ക് 4-1 ന്റെ തോല്‍വി.

Lionel Messi

അര്‍ജന്റീനയുടെ പ്രിയ താരം ഹിഗൈ്വന്‍ ഇത്തവണ ശരിയ്ക്കും നിരാശപ്പെടുത്തി. ഷൂട്ടൗട്ടിലെ അവസരം ഹിഗ്വൈന്‍ പാഴാക്കി. പിറകെ, എവര്‍ ബെനേഗയും അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ അര്‍ജന്റീനയുടെ വിധിയില്‍ തീരുമാനമായി. മെസ്സിയ്ക്ക് മാത്രമാണ് ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടെത്താന്‍ കഴിഞ്ഞത്.

കളിക്കളത്തില്‍ ദിശാബോധം നഷ്ടപ്പെട്ട പോരാളിയെ പോലെ പലപ്പോഴും ഹിഗ്വൈന്‍ കുഴങ്ങിപ്പോയി. ഗോളെന്ന് ഉറപ്പിച്ച അവസരങ്ങള്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിയ്ക്കാന്‍ കഴിഞ്ഞില്ല. ശക്തമായ പ്രതിരോധത്തിനൊപ്പം മെസ്സിയെ കുരുക്കാന്‍ ചിലിയൊരുക്കിയ തന്ത്രങ്ങളും വിജയിച്ചതോടെ പുകള്‍പെറ്റ അര്‍ജന്റീനയ്ക്ക് കീഴടങ്ങേണ്ടി വന്നു.

ലോകകപ്പ് സെമിഫൈനലിലെ തോല്‍വിയ്ക്ക് ജന്മനാട്ടില്‍ വച്ച് മധുര പ്രതികാരം ചെയ്യാന്‍ ചിലിയ്ക്ക് കഴിഞ്ഞു. അങ്ങനെ ചരിത്രത്തിലാദ്യമായി ചിലി കോപ്പ അമേരിക്കയുടെ കിരീടമണിഞ്ഞു. ചിലിയുടെ ആദ്യ അന്താരാഷ്ട്ര കിരീടവും.

Story first published: Sunday, July 5, 2015, 11:08 [IST]
Other articles published on Jul 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+