Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്ന് ഇന്ത്യൻ താരങ്ങളുമായി കരാർ പുതുക്കി പൂനെ സിറ്റി എഫ് സി

മൂന്ന് ഇന്ത്യൻ യുവ താരങ്ങളുമായി ഒരു വർഷത്തേക്ക് കരാർ പുതുക്കി പൂനെ സിറ്റി എഫ് സി .പ്രതിരോധ താരങ്ങളായ ഗുര്‍തജ് സിംഗ്, ലാല്‍ച്വന്‍മാവിയ ഫനായി,ഗോള്‍ കീപ്പര്‍ കമല്‍ജിത്ത് സിംഗ് എന്നിവരെയാണ് പൂനെ സിറ്റി നിലനിർത്തിയത്.താരങ്ങളുടെ കരാർ വിവരം ക്ലബ്ബ് തങ്ങളുടെ ഒദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചിട്ടുണ്ട്.

എ ഐ എഫ് എഫ് അക്കാദമിയിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച കമല്‍ജിത്ത് സ്പോർട്ടിങ് ഗോവ യ്ക്കു വേണ്ടിയും മിനർവേ പഞ്ചാബിനു വേണ്ടിയും കളിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിലാണ് പൂനെ സിറ്റിയിൽ എത്തിയ താരത്തിന് മൂന്ന് മത്സരങ്ങൾ മാത്രമേ കളിക്കാൻ സാധിച്ചിട്ടുള്ളു.

punecotyfc

ജെ സി ടിയില്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച ഗുര്‍തജ് പൈലന്‍ ആരോസ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ബെംഗളുരു എഫ് സി, ഫത്തേഹ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടി പന്ത് തട്ടിട്ടുണ്ട്.ഇക്കഴിഞ്ഞ സീസണിൽ പൂനെ സിറ്റിയിൽ എത്തിയ താരം തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്.പൂനെക്കുവേണ്ടി 18 മത്സരങ്ങൾ കളിച്ച ഗുര്‍തജ് സിംഗ് ഒരു ഗോളും നേടിട്ടുണ്ട്.

മുൻ ബെംഗളുരു എഫ് സി താരമായ ലാല്‍ച്വന്‍മാവിയ ഫനായി കഴിഞ്ഞ സീസണിൽ ഒൻപത് മത്സരങ്ങളിൽ പുനെക്കായി കളിത്തിലിറങ്ങി.കഴിഞ്ഞ മാസം ചെന്നൈയിൻ എഫ് സിയിൽ നിന്ന് പ്രതിരോധ താരമായ കീനാൻ ആൽമീഡിയെയും പുനെ ടീമിലെത്തിച്ചിരുന്നു.

Story first published: Friday, July 20, 2018, 8:52 [IST]
Other articles published on Jul 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+