ഇറ്റാലിയൻ താരമായ ആൻഡ്രിയ ഒർലാൻഡിയെ ടീമിലെത്തിച്ച് ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി.മുൻ ബാഴ്സലോണ താരവും ബാഴ്സലോണ ബി ടീം അംഗവുമാണ് ഈ മുപ്പത്തിനാലുകാരൻ.ഇറ്റലിയുടെ രണ്ടാം ഡിവിഷൻ ക്ലബ്ബായ നോവാര എഫ് സിയിൽ നിന്നാണ് താരം ഐ എസ് എല്ലിലേക്കെത്തുന്നത്.താരം ക്ലബ്ബുമായി ഒരു വർഷത്തേക്ക് കരാർ ഒപ്പിട്ട വിവരം കഴിഞ്ഞ ദിവസമാണ് ചെന്നൈയിൻ എഫ് സി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
"അദ്ദേഹം മിഡ്ഫീൽഡിൽ കളിമേനയാൻ മിടുക്കനാണ്,അദ്ദേഹം ഇംഗ്ലണ്ട് ക്ലബ്ബുകൾക്ക് വേണ്ടി അധ്വാനിച്ച് കളിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.ഞാൻ അദ്ദേഹത്തെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നു";ചെന്നൈ പരിശീലകൻ ജോൺ ഗ്രിഗറി പറഞ്ഞു.
ചെന്നൈയിൻ എഫ് സിയുടെ പത്താം നമ്പർ ജേഴ്സിയായിരിക്കും ഒർലാൻഡി അണിയുക.സ്പെയിനിൽ ബാഴ്സലോണയിൽ ജനിച്ചെങ്കിലും ഇറ്റാലിയൻ പൗരത്വം സ്വികരിക്കുകയായിരുന്നു.സ്പാനിഷ് ക്ലബ്ബായ ആൽവേസിനുവേണ്ടി കരിയർ ആരംഭിച്ച താരം തുടർന്ന് ബാഴ്സലോണ ബി ടീമിലേക്ക് ചേക്കേറി.തുടർന്ന് ബാഴ്സലോണ സീനിയർ ടീമിലും അരങ്ങേറി.2007 ൽ പ്രീമിയർ ലീഗ് ക്ലബ്ബായ സ്വാൻസി സിറ്റിയിൽ എത്തിയ താരം ഇംഗ്ലീഷ് ക്ലബ്ബുകളായ ബ്രിങ്ടൺ ,ബ്ലാക്ക് പൂൾ ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.