Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയുടെ ഇതിഹാസതാരം ഇനി ഐഎസ്എല്ലില്‍ ചെന്നൈയിന്‍ ടീമിനൊപ്പം

ചെന്നൈ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയുടെ ഇതിഹാസതാരം കെവിന്‍ ഹിറ്റ്ച്‌കോക്ക് ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ചെന്നൈയിനൊപ്പം. പത്തുവര്‍ഷത്തോളംകാലം ചെല്‍സിയുടെ ഗോള്‍വലകാത്ത ഹിറ്റ്ച്‌കോക്ക് ചെന്നൈയിന്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ പരിശീലകനായി ശനിയാഴ്ച ചുമതലയേറ്റു. കഴിഞ്ഞ സീസണില്‍ ബര്‍മിങ്ഹാം സിറ്റിയുടെ ഗോള്‍കീപ്പര്‍ പരിശീലകനായിരുന്നു.

ഖത്തറില്‍ മികച്ച പരിചയ സമ്പന്നത തനിക്കുണ്ടെന്ന് ഹിറ്റ്ച്‌കോക്ക് പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെക്കുറിച്ച് നല്ല കാര്യങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. ഇവിടെ എത്തിച്ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നിലവാരമുള്ള ഗോള്‍ കീപ്പര്‍മാര്‍ ചെന്നൈയിന്‍ ടീമിനുണ്ട്. പ്രീസീസണില്‍ തന്നെ ടീമിനുവേണ്ടി ജോലി ചെയ്യുന്നതിനായി ഇറങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

football

ജോണ്‍ ഗ്രിഗറിക്കു കീഴിലായിരിക്കും ഹിറ്റ്ച്‌കോക്ക് ജോലി ചെയ്യുക. ലോകത്തിലെ മികച്ച ഗോള്‍ കീപ്പിങ് പരിശീലകനാണ് മുന്‍ ചെല്‍സി താരമെന്ന് ഗ്രിഗറി പറഞ്ഞു. ചെല്‍സിയുടെ യൂത്ത് അക്കാദമിയിലൂടെയാണ് താരമായി ഉയര്‍ന്നുവന്നത്. പിന്നീട് ബാര്‍ക്കിങ്ങിലൂടെ പ്രൊഫഷണല്‍ കളിയിലേക്ക് ചുവടുവെച്ചു. നോട്ടിങ്ഹാം ഫോറസ്റ്റ്, മാന്‍സ്ഫീല്‍ഡ് ടീമുകളുടെ ഭാഗമായശേഷമാണ് ചെല്‍സിയിലേക്ക് മടങ്ങിയെത്തുന്നത്. പത്തുവര്‍ഷത്തോളം ചെല്‍സിക്കൊപ്പമുണ്ടായിരുന്ന ഹിറ്റ്ച്‌കോക്ക് 2001ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.

Story first published: Sunday, July 29, 2018, 9:00 [IST]
Other articles published on Jul 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+