For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ധോണിയെ തോല്‍പിക്കാന്‍ സച്ചിന്‍

By Soorya Chandran

ചെന്നൈ: ധോണിയെ തോല്‍പിക്കാന്‍ സച്ചിന് കഴിയുമോ... കഴിയണം എന്നാണ് കേരളത്തിലെ ആരാധകര്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ധോണിയുടെ ചൈന്നയിന്‍സുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കൊമ്പുകോര്‍ക്കുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും കേരളം പ്രതീക്ഷിക്കുന്നില്ല.

ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് എഫ്‌സിയുമായി ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും നിര്‍ഭാഗ്യത്തിന്റെ പേരിലാണ് കേരളം പരാജയം രുചിച്ചത്.

ഗോവക്കെതിരെ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ ടീം. എന്നാല്‍ ചെന്നൈ ടീമിന്റെ പ്രകടനത്തിനെതിരെ ഗോവയുടെ പരിശീലകനും ബ്രസീസിന്റെ ഇതിഹാസ താരവും ആയ സീക്കോ തന്നെ രംഗത്തെത്തിയിരുന്നു. പരുക്കന്‍ കളി പുറത്തെടുക്കുന്ന ചെന്നൈ ടീമിനെ തളക്കാന്‍ കേരളത്തിന് കഴിയുമോ എന്നാണ് ചോദ്യം.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ 21 ന് വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര താരം മൈക്കല്‍ ചോപ്രയാണ് കേരളത്തിന്റെ കുന്തമുന. മുന്നേറ്റ നിരയില്‍ ചോപ്രക്കൊപ്പം മലയാളി താരം സബീത്തും ഉണ്ടാകും. ലോകകപ്പ് കളിച്ച ഡേവിഡ് ജെയിംസ് എന്ന ലോകോത്തര ഗോളിയിലാണ് കേരളത്തിന്‍റെ പ്രതീക്ഷ.

ISL Kerala

ഇറ്റലിയുടെ മാര്‍ക്കോ മാറ്റരാസി എന്ന അപകടകാരിയാണ് ചെന്നൈയിന്‍സിന്റെ പ്രതീക്ഷ. മലയാളികളായ എന്‍പി പ്രദീപും ഡെന്‍ണ്‍ ദേവദാസും ചെന്നൈ പടയിലുണ്ട്. കാണികളുടെ പിന്തുണയും ചെന്നൈ ടീമിനാകും.

ആദ്യ മത്സരത്തില്‍ തോറ്റ കേരളത്തിന് ഈ കളിയില്‍ വിജയം അനിവാര്യമാണ്. അടുത്ത മത്സരം ലീഗിലെ ഏറ്റവും ശക്തരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായിട്ടാണ് എന്നതും കേരളത്തിന്റെ സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്.

Story first published: Tuesday, October 21, 2014, 11:21 [IST]
Other articles published on Oct 21, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+