Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ്എ കപ്പ്: മാഞ്ചസ്റ്റര്‍ - ചെല്‍സി കിരീടപ്പോര് ഇന്ന്

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമേറിയ ടൂര്‍ണമെന്റായ എഫ്എ കപ്പിന്റെ 137ാം എഡിഷനിലെ കിരീടപ്പോര് ഇന്ന് അരങ്ങേറും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബദ്ധവൈരികളും മുന്‍ ചാംപ്യന്‍മാരുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും തമ്മിലാണ് എഫ്എ കപ്പ് കിരീടപ്പോരില്‍ കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 9.45ന് ഇംഗ്ലണ്ടിലെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. ഈ സീസണില്‍ ഇതുവരെ ഒരു കിരീടം പോലും നേടാന്‍ കഴിയാത്ത ടീമുകളാണ് മാഞ്ചസ്റ്ററും ചെല്‍സിയും. അതുകൊണ്ട് തന്നെ സീസണിലെ ഏക കിരീടപ്രതീക്ഷയായ എഫ്എ കപ്പില്‍ മുത്തമിട്ട് തിരിച്ചുവരാനുള്ള കഠിന തയ്യാറെടുപ്പിലാണ് ഇരു ടീമും. പ്രമുഖ പരിശീലകരായ മാഞ്ചസ്റ്ററിന്റെ ജോസ് മൊറീഞ്ഞോയ്ക്കും ചെല്‍സിയുടെ ആന്റോണിയോ കോന്റെയ്ക്കും ഇത് അഭിമാന പോരാട്ടം കൂടിയാണ്. സെമിഫൈനലില്‍ ചെല്‍സി 2-0ന് സതാംപ്റ്റനെയും മാഞ്ചസ്റ്റര്‍ 2-1ന് ടോട്ടന്‍ഹാം ഹോട്‌സ്പറിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.

കിരീടനേട്ടത്തില്‍ റെക്കോഡ് പങ്കിടാന്‍ റെഡ്‌ഡെവിള്‍സ്

കിരീടനേട്ടത്തില്‍ റെക്കോഡ് പങ്കിടാന്‍ റെഡ്‌ഡെവിള്‍സ്

എഫ്എ കപ്പ് കിരീടനേട്ടത്തില്‍ റെക്കോഡിനൊപ്പമെത്താനുള്ള തയ്യാറെടുപ്പിലാണ് മാഞ്ചസ്റ്റര്‍. നിലവില്‍ 12 കിരീടവുമായി രണ്ടാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്. ഇന്ന് ചെല്‍സിയെ തോല്‍പ്പിക്കാനായാല്‍ കിരീടനേട്ടത്തില്‍ ആഴ്‌സനലിന്റെ റെക്കോഡിനൊപ്പമെത്താന്‍ മാഞ്ചസ്റ്ററിന് കഴിയും. നിലവില്‍ 13 കിരീടം നേടിയ ആഴ്‌സനലിന്റെ പേരിലാണ് എഫ്എ കപ്പില്‍ കൂടുതല്‍ ചാംപ്യന്‍മാരായ റെക്കോഡ്. 2016ലാണ് അവസാനമായി മാഞ്ചസ്റ്റര്‍ എഫ്എ കപ്പില്‍ ജേതാക്കളായത്.

എട്ടാം കിരീടം ലക്ഷ്യമിട്ട് ബ്ലൂസ്

എട്ടാം കിരീടം ലക്ഷ്യമിട്ട് ബ്ലൂസ്

എട്ടാം എഫ്എ കപ്പ് കിരീടം മോഹിച്ചാണ് ബ്ലൂസ് ഇത്തവണ കച്ചക്കെട്ടുന്നത്. സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്ന ചെല്‍സിക്ക് അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിലേക്കുള്ള യോഗ്യതയും നഷ്ടമായിരുന്നു. അതിനാല്‍, എഫ്എ കപ്പില്‍ മുത്തമിട്ട് പ്രായശ്ചിത്തം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബ്ലൂസ്. 2012ലാണ് ചെല്‍സി അവസാനമായി എഫ്എ കപ്പ് നേടിയത്. ചെല്‍സി പരിശീലകനായി കോന്റെയുടെ അവസാന മല്‍സരമാവും ഇന്നത്തെ എഫ്എ കപ്പ് ഫൈനല്‍ എന്നാണ് റിപോര്‍ട്ടുകള്‍.

എഫ്എ കപ്പില്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍

എഫ്എ കപ്പില്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍

എഫ്എ കപ്പില്‍ ഇരു ടീമും ഇത് 15ാം തവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. 14 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടെണ്ണത്തില്‍ വിജയിക്കാന്‍ മാഞ്ചസ്റ്ററിന് സാധിച്ചിരുന്നു. നാല് മല്‍സരങ്ങള്‍ ചെല്‍സി വിജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഇത് മൂന്നാം തവണയാണ് മാഞ്ചസ്റ്ററും ചെല്‍സിയും ഫൈനലില്‍ മുഖാമുഖം വരുന്നത്. രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമും ഓരോ തവണ കിരീടം നേടി. 1994ല്‍ നടന്ന ഫൈനലില്‍ മാഞ്ചസ്റ്റര്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ചെല്‍സിയെ തകര്‍ക്കുകയായിരുന്നു. എന്നാല്‍, 2007ലെ കിരീടപ്പോരില്‍ മാഞ്ചസ്റ്ററിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ചെല്‍സി പകരം വീട്ടി.

Story first published: Saturday, May 19, 2018, 16:34 [IST]
Other articles published on May 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+