Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊറാട്ടയും ഫാബ്രിഗാസും പുറത്ത്; ആരാധകരെ ഞെട്ടിച്ച് സ്‌പെയിന്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

മാഡ്രിഡ്: ചെല്‍സി താരങ്ങളായ ആല്‍വരോ മൊറാട്ട, സെസ്‌ക് ഫാബ്രിഗാസ് തുടങ്ങിയ പ്രമുഖരെ തഴഞ്ഞ് സ്‌പെയിന്‍ ലോകകപ്പ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ മാര്‍ക്കോസ് അലോണ്‍സോ, ആന്‍ഡര്‍ ഹെരാര എന്നീ പ്രധാന താരങ്ങള്‍ക്കും കോച്ച് ജുലന്‍ ഇടം നല്‍കിയില്ല.

റയല്‍ താരം സെര്‍ജിയോ റാമോസാണ് ടീം ക്യാപ്റ്റന്‍. ആന്ദ്രെ ഇനിയസ്റ്റ, മാര്‍ക്കോ അസെന്‍സിയോ, ലൂക്കാസ് വാസ്‌കസ്, ഡാനി കര്‍വജല്‍ എന്നിവര്‍ ടീമിലെ പ്രധാന താരങ്ങളാണ്. അതേസമയം, ടീമില്‍ നിന്നും തഴയപ്പെടുമെന്ന് കരുതിയിരുന്ന മുന്‍ ചെല്‍സി താരം ഡിയേഗോ കോസ്റ്റയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

alvaro

സീസണിലെ മോശം പ്രകടനമാണ് മൊറാട്ടയ്ക്ക് വിനയായത്. ചെല്‍സിക്കുവേണ്ടി 11 ഗോള്‍ മാത്രമാണ് അരങ്ങേറ്റ സീസണില്‍ മൊറാട്ട നേടിയത്. ഇതാവാം ടീമില്‍ നിന്നും തഴയപ്പെടാന്‍ കാരണമെന്നാണ് സൂചന. അതേസമയം, ചെല്‍സിക്കുവേണ്ടി മികച്ച കളി കാഴ്ചവെച്ച മാര്‍ക്കോസ് അലോണ്‍സോയെ കോച്ച് തഴഞ്ഞത് ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സ്‌പെയിന്‍ 23 അംഗ സ്‌ക്വാഡ് ഇവരാണ്: ഗോള്‍കീപ്പര്‍: ഡി ജിയ, അരിസബലാക, പെപ്പെ. പ്രതിരോധം: പീക്വെ, റാമോസ്, അസ്പെലിക്യൂട്ട, കര്‍വജല്‍, മോണ്‍റിയാല്‍, നാച്ചോ, ഓഡ്രിസോല, അല്‍ബ. മിഡ്ഫീല്‍ഡര്‍: സോള്‍, ഡേവിഡ് സില്‍വ, ബസ്‌ക്വസ്റ്റ്സ്, ഇനിയസ്റ്റ, ഇസ്‌കോ, തിയാഗോ, കോക്ക്, അസെന്‍സിയോ. ഫോര്‍ഫേര്‍ഡ്: കോസ്റ്റ, വാസ്‌കസ്, അസ്പാസ്, റോഡ്രിഗോ.

Story first published: Tuesday, May 22, 2018, 8:28 [IST]
Other articles published on May 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+