For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഹെഡർ ഗോളുകളിൽ റൊണാൾഡോയെ കടത്തിവെട്ടി ചെൽസി താരം..

By Desk

ഏരിയൽ ബോളുകളിൽ വിസ്മയം തീർക്കുന്ന ക്രിസ്റ്റിയാനോ റൊണാൾഡോയെ കടത്തിവെട്ടി ചെൽസിയുടെ ഫ്രഞ്ച് സൂപ്പർ താരം ഒലിവർ ജിറൂദ്.കഴിഞ്ഞ മൂന്ന് വർഷത്തെ ഹെഡർ ഗോളുകളുടെ കണക്കെടുത്താൽ റൊണാൾഡോയെക്കാൾ വളരെ മുൻപിലാണ് ഈ ചെൽസി താരം.മൂന്ന് വർഷത്തിനുള്ളിൽ റൊണാൾഡോ 16 ഹെഡർ ഗോളുകൾ നേടിയപ്പോൾ 17 ഗോളുകളാണ് ജിറൂദ് നേടിയത്.കഴിഞ്ഞ ദിവസം ലിവര്പൂളിനെതിരെ തകർപ്പൻ ഹെഡർ ഗോളിലൂടെയാണ് റൊണാൾഡോയെ ഈ ഫ്രഞ്ച് താരം മറികടന്നത്.

giroud

ആഴ്‌സണലിൽ നിന്ന് ഏകദേശം 70 മില്യൺ യൂറോയ്ക്കാണ് ഈ ഇടക്കാല ട്രാൻസ്‌ഫറിൽ ചെൽസിയിലേക്ക് താരം ചേക്കേറിയത്. മോണ്ടർപെല്ലറിലും ആഴ്‌സണലിലും കളിക്കുബോൾ ഏരിയൽ ബോളുകളിലൂടെ ഗോൾ നേടാൻ വിധക്തനായിരുന്നു ഒലിവർ ജിറൂദ്.എന്നാൽ ഈ സീസണിൽ റെക്കോർഡ് ട്രാൻസ്‌ഫർ തുകയ്ക്ക് ഫ്രഞ്ച് താരം ലകാസെറ്റെ ആഴ്‌സണലിലെത്തിയതോടെ അവസരം നഷ്ട്ടമായ ജിറൂദ് ഇടക്കാല ട്രാൻസ്‌ഫറിൽ ചെൽസിയിലേക്ക് കൂടുമാറുകയായിരുന്നു.ചെൽസിയിലെത്തിയതിനു ശേഷം ഇതുവരെ 11 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ ജിറൂദ് നേടിക്കഴിഞ്ഞു.ചെൽസിയിലെ തകർപ്പൻ പ്രകടനത്തിലൂടെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസിന്റെ ആദ്യ ഇലവനിൽ ഇടംനേടാൻ ജിറൂദ് ഒരുങ്ങിക്കഴിഞ്ഞു.

2005 ൽ ഫ്രഞ്ച് പ്രാദേശിക ക്ലബായ ഗ്രെനോബിളിൽ കളിച്ചുതുടങ്ങിയ ജിറൂദ് ലോൺ അടിസ്ഥനത്തിൽ ടൂർസ്, മോണ്ടർപെല്ലർ എന്നീ ക്ലബ്ബുകൾക്ക് കളിച്ചിട്ടുണ്ട്.2012 ൽ ആഴ്‌സണലിലെത്തിയ താരം ആറ് വർഷം ആഴ്‌സണൽ നിരയിൽ തുടർന്നു.ആഴ്‌സണലിനായി 180 മത്സരങ്ങളിൽ നിന്ന് 73 ഗോളുകളും ഈ മുപ്പത്തിയൊന്നുകാരൻ നേടിട്ടുണ്ട്.2017 ലെ മികച്ച ഗോളിനുള്ള ഫിഫ പുസ്‌കസ് അവാർഡ് നേടിയ താരമാണ് ജിറൂദ്.

Story first published: Tuesday, May 8, 2018, 9:07 [IST]
Other articles published on May 8, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+