Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെറ്ററൻ ഗോൾകീപ്പറെ ടീമിലെത്തിച്ച് ചെൽസി...

മുൻ ഇംഗ്ലണ്ട് ഗോൾകീപ്പറായ റോബര്‍ട്ട് ഗ്രീനെ ഫ്രീ ട്രാൻസ്ഫെറിലൂടെ ടീമിലെത്തിച്ച് ചെൽസി എഫ് സി.ഒരു വർഷ കരാറിലാണ് മുപ്പത്തിയെട്ടുകാരനായ ഗ്രീൻ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തിയത്.12 തവണ ഇംഗ്ലണ്ട് ദേശിയ ടീമിനായി കളിച്ചിട്ടുള്ള ഗ്രീൻ ഹഡേഴ്സ്ഫീല്‍ഡ് ടൗണിൽ നിന്നാണ് ചെൽസിയിലേക്കെത്തുന്നത്. കഴിഞ്ഞ സീസണിൽ ഹഡേഴ്സ്ഫീല്‍ഡിനുവേണ്ടി ഒരു മത്സരത്തിൽ പോലും താരത്തിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. കൂടാതെ തന്റെ കരിയർ മുഴുവനും ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് മാത്രം കളിച്ചിട്ടുള്ള ഗ്രീൻ നോർവിച്ച് സിറ്റി ,വെസ്റ്റ് ഹാം യുണൈറ്റഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി ഇരുനൂറിലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

chelsea

"എനിക്ക് സന്തോഷം അടക്കിവയ്ക്കാൻ പറ്റുന്നില്ല.ഇനി ഞാൻ ലോകത്തിലെ മികച്ച ക്ലബ്ബുകളിൽ ഒന്നിലാണ് കളിക്കാൻ പോകുന്നത്.എന്റെ ഇത്രയും കാലത്തേ സ്വപ്നം യാഥാർഥ്യമാകുന്നു";ഗ്രീൻ ട്വിറ്ററിൽ കുറിച്ചു.

നിലവിൽ റഷ്യൻ ലോകകപ്പിലെ ഗോൾഡൻ ഗ്ലവ് സ്വാന്തമാക്കിയ ബെൽജിയം ഗോൾകീപ്പർ തിബൗട്ട് കോർട്ടൂയിസാണ് ചെൽസിയുടെ കാവൽക്കാരൻ.കോർട്ടൂയിസ്സിന് കൂട്ടായി അർജന്റൈൻ ഗോൾകീപ്പർ വില്ലി കാബെല്ലെറോയും ടീമിലുണ്ട്.അതുകൊണ്ടുതന്നെ ഒരു മൂന്നാം ഗോൾകീപ്പർ ഓപ്ഷനായിട്ടാകും ചെൽസി പരിശീലകൻ മൗറിസിയോ സാരി ഗ്രീനിനെ കണക്കാക്കുക.നാല് ഇംഗ്ലീഷ് ക്ലബ്ബുകൾക്കുമായി 600 ലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഗ്രീൻ.

Story first published: Friday, July 27, 2018, 8:41 [IST]
Other articles published on Jul 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+