For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പരിശീലനത്തിനിടെ ചെല്‍സിയില്‍ തമ്മിലടി; അരിശത്തോടെ സാറി കളം വിട്ടു

ലണ്ടന്‍: യൂറോപ്പാ ലീഗ് ഫൈനലിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ചെല്‍സി ടീമില്‍ തമ്മിലടി. പരിശീലനത്തിനിടെ ചെല്‍സി താരങ്ങളായ ഗോണ്‍സാലോ ഹിഗ്വെയിനും ഡേവിഡ് ലൂയിസും തമ്മില്‍ വഴക്കിട്ടതും തുടര്‍ന്ന് ഇതിന്റെ ദേഷ്യത്തില്‍ പരിശീലകന്‍ മൗറീസിയോ സാരി ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോയതുമാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചത്. അസെര്‍ബെയ്ജാനില്‍ നടന്ന പരിശീലനത്തിനിടെയാണ് നാടകീയമായ സംഭവങ്ങള്‍.

maurizio-sarri

ബ്രസീല്‍ താരമായ ഡേവിഡ് ലൂയിസിന്റെ കൈ മുട്ട് ഹിഗ്വെയിന്റെ ശരീരത്ത് കൊള്ളുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഗ്രൗണ്ടില്‍ വെച്ച് വാക്കുതര്‍ക്കം നടന്നു. ചെല്‍സി നായകന്‍ സെസാര്‍ അസ്പിലിക്യൂട്ട ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ സംഭവമെല്ലാം കണ്ട് നിന്ന പരിശീലകന്‍ സാരി, രോഷത്തോടെ പരിശീലന സെഷനില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പുറത്തേക്ക് പോകുന്നതിനിടെ സാരി ദേഷ്യത്തില്‍ തന്റെ തൊപ്പി നിലത്തേക്ക് വലിച്ചെറിഞ്ഞു.

ഈ സീസണിന്റെ തുടക്കത്തില്‍ യുവന്റസില്‍ നിന്ന് വായ്പയിലാണ് ഹിഗ്വെയ്‌നെ ചെല്‍സി ടീമിലെത്തിച്ചത്. 14 മത്സരങ്ങള്‍ നീലജഴ്‌സിയില്‍ കളിച്ച ഹിഗ്വെയ്ന്‍ അഞ്ച് ഗോളാണ് അക്കൗണ്ടിലാക്കിയത്. 2016 മുതല്‍ ചെല്‍സിയുടെ ഭാഗമാണ് ഡേവിഡ് ലൂയിസ്. 79 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളാണ് സെന്റര്‍ ബാക്കായാ ലൂയിസ് നേടിയത്. എന്തായാലും സംഭവം ഇതിനോടകം തന്നെ സംഭവം വലിയ ചര്‍ച്ചയായിട്ടുണ്ട്.

Story first published: Wednesday, May 29, 2019, 17:43 [IST]
Other articles published on May 29, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+