ലണ്ടന്‍: പ്രീമിയര്‍ ലീഗ് പുതിയ സീസണില്‍ മോശം തുടക്കം ലഭിച്ച ചെല്‍സിയില്‍നിന്നും ഒരു താരം കൂടി മറുകണ്ടംചാടുന്നു. പ്രതിരോധനിര കളിക്കാരനായ ഡേവിഡ് സപ്പകോസ്റ്റാണ് ടീം വിടുന്നത്. ഇറ്റാലിയന്‍ ക്ലബ്ബായ റോമയില്‍ സപ്പകോസ്റ്റ കളിക്കും. ലോണ്‍ അടിസ്ഥാനത്തിലാണ് സപ്പകോസ്റ്റയുടെ കൂടുമാറ്റമെന്നാണ് റിപ്പോര്‍ട്ട്. ആറുമാസത്തെ ലോണില്‍ പോകുന്ന സപ്പകോസ്റ്റയെ സീസണ് അവസാനംവരെ റോമയില്‍ തുടരാന്‍ അനുവദിച്ചേക്കും.
ജൂണ്‍ 2022വരെയാണ് സപ്പകോസ്റ്റയ്ക്ക് ചെല്‍സിയുമായി കരാര്‍. റോമയില്‍ കളിക്കാനെത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സപ്പകോസ്റ്റ പറഞ്ഞു. കളിക്കാരന് എന്ന നിലയിലും വ്യക്തിയെന്ന നിലയിലും മെച്ചപ്പെടാന്‍ ചെല്‍സിയില്‍ അനുഭവം സഹായിച്ചെന്നും താരം വ്യക്തമാക്കി. 2017ലാണ് സപ്പകോസ്റ്റ ചെല്‍സിയില്‍ എത്തിയത്. ആകെ 2 കളികളില്‍ ചെല്‍സിക്കായി ഇറങ്ങി. എന്നാല്‍ 26 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ മാത്രമാണ് സപ്പകോസ്റ്റയ്ക്ക് കളിക്കാനായത്.
ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണറാവേണ്ടത് ഈ താരം, കോലിക്ക് ഗാംഗുലിയുടെ നിര്‍ദ്ദേശം
ഞായറാഴ്ചയാണ് ഇറ്റാലിയന്‍ ലീഗിലെ പുതിയ സീസണ് ആരംഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം നടത്തിയ ടീമിന് ആറാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ഇക്കുറി നിലമെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് മുന്‍ ചാമ്പ്യന്മാര്. പ്രതിഭയുണ്ടായിട്ടും ചെല്‍സിയുടെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാതെപോന്ന സപ്പകോസ്റ്റയ്ക്ക് റോമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും.