Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വില്യനെ ബാഴ്‌സയ്ക്ക് വിട്ടുനല്‍കില്ല; നിലപാടറിയിച്ച് ചെല്‍സി

ലണ്ടന്‍: പുതിയ സീസണിന് മുന്നോടിയായി കൈമാറ്റ ജാലകത്തില്‍ വില്യനെ നല്‍കില്ലെന്ന് ചെല്‍സി.മിഡ്ഫീല്‍ഡിലും വിങിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള വില്യനുവേണ്ടി ബാഴ്‌സലോണയും അത്‌ലറ്റികോ മാഡ്രിഡും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ചെല്‍സി. മൗറീസ്യോ സാറി പരിശീലകസ്ഥാനം ഒഴിഞ്ഞതടക്കം ക്ലബ്ബിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ചെല്‍സി കടന്നുപോകുന്നത്.

willian

കൈമാറ്റ ജാലകത്തില്‍ രണ്ട് വര്‍ഷ വിലക്കിനൊപ്പം ടീമിലെ മുഖ്യ സ്‌ട്രൈക്കറായ ഏദന്‍ ഹസാര്‍ഡിന്റെ കൂടുമാറ്റവും ക്ലബ്ബിനെ തളര്‍ത്തുന്നു. അവസാന സീസണില്‍ സാറിക്ക് കീഴില്‍ യൂറോപ്പാ ലീഗ് കിരീടം നേടിയ ചെല്‍സി പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഇതോടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും സ്വന്തമാക്കാന്‍ ചെല്‍സിക്ക് സാധിച്ചിരുന്നു. മുന്‍ താരം ഫ്രാങ്ക് ലംപാര്‍ഡിനെ പരിശീലകനാക്കി പുതിയ സീസണില്‍ തിരിച്ചടികള്‍ മറക്കാനുള്ള തയ്യാറെടുപ്പിലാണ് നീലപ്പട. ക്ലബ്ബിന്റെ പുതിയ പദ്ധതികളില്‍ വില്യന് നിര്‍ണ്ണായക സ്ഥാനമാണുള്ളത്. അതിനാലാണ് താരത്തെ വിട്ടുനല്‍കാന്‍ ചെല്‍സി വിസമ്മതിക്കുന്നത്.

35 ദശലക്ഷം യൂറോയാണ് ബാഴ്‌സലോണയും അത്‌ലറ്റികോ മാഡ്രിഡും വില്യന് വിലയിട്ടത്. പുതിയ സീസണിന് മുന്നോടിയായി ടീമില്‍ അടിമുടി മാറ്റം ലക്ഷ്യമിടുന്ന ബാഴ്‌സലോണയ്ക്ക് നേരത്തെ മുതല്‍ വില്യനില്‍ താല്‍പ്പര്യമുണ്ടായിരുന്നു. മധ്യനിരയില്‍ ഇവാന്‍ റാക്കിറ്റിച്ചിനൊക്കെ പഴയ പ്രതാപമില്ലാത്തതിനാല്‍ വില്യനെ കൊണ്ടുവന്ന് ഈ വിടവ് നികത്താമെന്നാണ് ബാഴ്‌സലോണ കണക്കുട്ടിയിരുന്നത്. അന്റോണിയോ ഗ്രിസ്മാന്‍ അത്‌ലറ്റികോ മാഡ്രിഡ് വിട്ടതോടെ ഉത്തമപകരക്കാരനെ അവരും തേടുന്നു. 2013മുതല്‍ ചെല്‍സിക്കുവേണ്ടി കളിക്കുന്ന വില്യന്‍ 198 മത്സരങ്ങളില്‍ നിന്ന് 28 ഗോളാണ് നേടിയിട്ടുള്ളത്.

Story first published: Tuesday, June 18, 2019, 9:27 [IST]
Other articles published on Jun 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+