Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിക്കും യുണൈറ്റഡിനും വമ്പന്‍ ജയം, ആഴ്‌സണലിന് സമനില, ലെസ്റ്ററിന് തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തകര്‍പ്പന്‍ ജയം. ചെല്‍സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് ബേണ്‍ലിയെ തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തിലായിരുന്നു ചെല്‍സിയുടെ വമ്പന്‍ ജയം. 27ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ജോര്‍ജിഞ്ഞോ ചെല്‍സിക്ക് ലീഡ് സമ്മാനിച്ചു. 38ാം മിനുട്ടില്‍ താമി എബ്രഹാമിലൂടെ ചെല്‍സി രണ്ടാം ഗോള്‍ ചേര്‍ത്തപ്പോള്‍ 49ാം മിനുട്ടില്‍ ഹഡ്‌സണ്‍ ഒഡോയി ക്ലബ്ബിന്റെ മൂന്നാം ഗോളും നേടി. 22 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെല്‍സി 39 പോയിന്റോടെ നാലാം സ്ഥാനത്താണ്.

chelsea

നോര്‍വിച്ചിനെതിരെയായിരുന്നു യുണൈറ്റഡിന്റെ ജയം. സ്വന്തം തട്ടകത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് സോള്‍ഷെയറിന്റെ ശിഷ്യന്മാര്‍ വിജയം ആഘോഷിച്ചത്. 27ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് യുണൈറ്റഡിന്റെ അക്കൗണ്ട് തുറന്നു. 52ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി റാഷ്‌ഫോര്‍ഡ് തന്നെ ലീഡുയര്‍ത്തി. രണ്ട് മിനുട്ടിനുള്ളില്‍ അന്തോണി മാര്‍ഷ്യല്‍ മൂന്നാം ഗോള്‍ സമ്മാനിച്ചപ്പോള്‍ 76ാം മിനുട്ടില്‍ മാസണ്‍ ഗ്രീന്‍വുഡ് ക്ലബ്ബിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ 34 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്തെത്തി.

അതേ സമയം ആഴ്‌സണലിന്റെ കഷ്ടകാലം ഇതുവരെയായിട്ടും തീര്‍ന്നില്ല. ക്രിസ്റ്റല്‍ പാലസിനോട് 1-1 സമനിലയില്‍ കുരുങ്ങുകയായിരുന്നു. 12ാം മിനുട്ടില്‍ ഔബ്‌മെയാങ്ങിന്റെ ഗോളില്‍ ആഴ്‌സണല്‍ ആദ്യം ലീഡെടുത്തെങ്കിലും 54ാം മിനുട്ടില്‍ ജോര്‍ദാന്‍ ഐ ക്രിസ്റ്റലിന് സമനില സമ്മാനിച്ചു. 28 പോയിന്റുള്ള ആഴ്‌സണല്‍ 10ാം സ്ഥാനത്തും ഒരു പോയിന്റ് വ്യത്യാസത്തില്‍ ക്രിസ്റ്റല്‍ പാലസ് ഒമ്പതാം സ്ഥാനത്തുമാണ്.

manchesterunited

അതേ സമയം മിന്നും ഫോമിലുള്ള ലെസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. സതാംപ്റ്റണ്‍ 2-1നാണ് ലെസ്റ്ററിനെ വീഴ്ത്തിയത്. 14ാം മിനുട്ടില്‍ ഡെന്നിസ് പ്രയിറ്റിന്റെ ഗോളില്‍ ലെസ്റ്റര്‍ ആദ്യം ലീഡെടുത്തെങ്കിലും 19ാം മിനുട്ടില്‍ സ്്റ്റുവര്‍ട്ട് ആംസ്‌ട്രോങിലൂടെ സതാംപ്റ്റണ്‍ സമനില പിടിച്ചു. 81ാം മിനുട്ടില്‍ ഡാനി ഇന്‍ഗസാണ് സതാംപ്റ്റണിന്റെ വിജയ ഗോള്‍ നേടിയത്. തോറ്റെങ്കിലും 45 പോയിന്റോടെ ലെസ്റ്റര്‍ രണ്ടാം സ്ഥാനത്തുണ്ട്.28 പോയിന്റുള്ള സതാംപ്റ്റണ്‍ 12ാം സ്ഥാനത്താണ്.

Story first published: Sunday, January 12, 2020, 10:03 [IST]
Other articles published on Jan 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+