Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രളയക്കെടുതിയില്‍ കേരളത്തോടൊപ്പമെന്ന് ചെല്‍സിയും ബാഴ്‌സലോണയും

കൊച്ചി: കേരളം മഹാപ്രളയക്കെടുതി അനുഭവിച്ചുകൊണ്ടിരിക്കെ ആശ്വാസവുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയും, ലിവര്‍പൂളും സ്പാനിഷ് ടീം ബാഴ്‌സലോണയും. ഇരു ടീമുകളുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ കേരളത്തോടൊപ്പമുണ്ടെന്ന് അറിയിച്ചു. പ്രീമിയര്‍ ലീഗിലും ലാ ലീഗയിലും മറ്റും ലക്ഷക്കണക്കിന് പ്രേക്ഷകരാണ് കേരളത്തില്‍നിന്നുള്ളത്. ലാ ലീഗ ഒഫീഷ്യല്‍ പേജിലും കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയത്തില്‍ കൈകോര്‍ക്കാന്‍ ഇന്ത്യയിലെ കായിക താരങ്ങളും മുന്നിട്ടറിങ്ങിയിട്ടുണ്ട്. സഹായവും പിന്തുണയും അഭ്യര്‍ഥിച്ച് മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് താരങ്ങളായ വി.വി.എസ്. ലക്ഷമണ്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവരും രംഗത്തെത്തി. കേരളത്തിന് എല്ലാ സഹായവും നല്‍കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.

dsp

കേരളത്തിലെ വെള്ളപ്പൊക്കം ചെന്നൈയിലുണ്ടായതിന് സമാനമാണെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ആനന്ദ് ട്വീറ്റ് ചെയ്തു. ഇതിനായി ചെന്നൈയിലെ ഹെല്‍പ്പ്ലൈന്‍ നമ്പറും ആനന്ദ് ട്വീറ്റ് ചെയ്തു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ലക്ഷ്മണും പഠാനും ഇതേ രീതിയില്‍ സഹായം അഭ്യര്‍ഥിച്ചു. ഇതുകൂടാതെ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്സും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ ട്വീറ്ററിലൂടെ അഭ്യര്‍ഥിച്ചു.

Story first published: Saturday, August 18, 2018, 11:34 [IST]
Other articles published on Aug 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+