ലണ്ടന്‍: ജനുവരിയിലെ കൈമാറ്റ വിപണിയില്‍ കാര്യമായി ഇറങ്ങാന്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി തയ്യാറെടുക്കുന്നു. പരിശീലകന് ഫ്രാങ്ക് ലംപാര്‍ഡ് ആണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. രണ്ട് സീസണില്‍ ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ വിലക്ക് കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് നീക്കിയതോടെയാണ് ചെല്‍സി പുതിയ കളിക്കാരെ ടീമിലെടുത്ത് കൂടുതല്‍ ശക്തമാകാനൊരുങ്ങുന്നത്. ജയം നേടാന്‍ പ്രാപ്തിയുള്ളവരെയാണ് ടീമിനാവശ്യമെന്ന് പരിശീലകന് വ്യക്തമാക്കി.
പ്രീമിയര്‍ ലീഗില്‍ യുവനിരയുമായി കളിക്കാനിറങ്ങിയ ചെല്‍സി നിലവില്‍ നാലാം സ്ഥാനത്താണ്. കഴിഞ്ഞ ചില മത്സരങ്ങളില്‍ ടീമിന്റെ ദൗര്‍ബല്യങ്ങള്‍ പുറത്തുവന്നതോടെയാണ് മാനേജ്മെന്റ് പുതിയ കളിക്കാരെ എത്തിക്കാന്‍ ശ്രമം തുടങ്ങിയത്. ലെസ്റ്റര്‍ സിറ്റിയുടെ ഇടതുബാക്ക് ബെന്‍ ചില്‍വെല്‍, ബോണിമൗത്ത് പ്രതിരോധനിരതാരം നഥാന്‍ അകെ, ക്രിസ്റ്റല്‍ പാലസ് വിങ്ങര്‍ വില്‍ഫ്രഡ് സാഹ എന്നിവരാണ് ചെല്‍സിയുടെ നോട്ടത്തിലുള്ളവര്.
ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍; ന്യൂസിലന്‍ഡിന് തകര്‍ച്ചയോടെ തുടക്കം
ഈ മൂന്നുപേരെയും ചെല്‍സിക്ക് താത്പര്യമുണ്ടെന്ന് ലംപാര്‍ഡ് പറഞ്ഞു. ചെല്‍സി അക്കാദമിയിലൂടെ വളര്‍ന്നുവന്ന അക്കെ 2017ലാണ് ബേണ്‍മൗത്തിലേക്ക് പോകുന്നത്. സ്ഥിരമായി കളിക്കാന്‍ അവസരം ലഭിച്ചതോടെ പ്രീമിയര്‍ ലീഗിലെ മികച്ച പ്രതിരോധനിരതാരങ്ങളിലൊരാളായി നഥാന്‍ അകെ മാറുകയും ചെയ്തു. ചെല്സിക്കുവേണ്ടത് കളി ജയിക്കുന്ന കളിക്കാരെയാണ്. ഈ മൂന്നുപേര്‍ക്കും അതിനുള്ള കഴിവുണ്ട്. ടീം മാനേജ്മെന്റുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നും ലംപാര്‍ഡ് വ്യക്തമാക്കി.