Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാപ്പോളി താരത്തെ സ്വന്തമാക്കാനൊരുങ്ങി ചെൽസി

അടുത്ത സീസണിൽ ചെൽസിയുടെ നീലക്കോട്ട കാക്കനായി നാപ്പോളിയുടെ ആഫ്രിക്കൻ തരാം കാലിഡൗ കൗലിബാലിയെ ക്ലബ്ബിലെത്തിക്കാൻ ചെൽസി ശ്രമം തുടങ്ങി.ഈ സീസണിൽ നാപ്പോളിയുടെ പ്രധിരോധനിരയിൽ പാറപോലെ ഉറച്ചുനിന്ന താരമാണ് ഈ ഇരുപത്തിയാറുകാരൻ.നാപ്പോളിയുടെ നിരയിൽ ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള താരങ്ങളിൽ ഒരാളാണ് കാലിഡൗ.താരത്തിന്റെ മികച്ച പ്രകടനം പല വമ്പൻ ക്ലബ്ബുകളുടെയും കണ്ണിൽ പെട്ടിരുന്നു.ഇപ്പോൾ ഏകദേശം 65 മില്യൺ യൂറോയുടെ (350 കോടി) വാഗ്‌ദാനവുമായി ചെൽസിയാണ് താരത്തിനായി ആദ്യം സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ വാരത്തിൽ യുവെന്റസുമായുള്ള മത്സരത്തിൽ അവസാനനിമിഷം ഹെഡ്‍റിലൂടെ നാപ്പോളിയെ വിജയത്തിലെത്തിച്ചതോടെയാണ് താരത്തിനായി ചെൽസി രംഗത്തുവന്നത്.ഇറ്റാലിയൻ ലീഗിയിൽ കിരീട പ്രതീക്ഷ സജീവമാക്കണമെങ്കിൽ യുവെന്റസിനെതിരെ നാപ്പോളിക്ക് വിജയം അനിവാര്യമായിരുന്നു.കൂടതൽ പൊസിഷനും ഷോട്ടുകളും കളിയുടെ എല്ലാ മേഖലയിലും നിറഞ്ഞുനിന്നിരുന്നത് നാപോളിയായിരുന്നു എന്നിട്ടും ഒരു ഗോളിലേക്കുള്ള വഴി തെളിയിക്കാൻ അവർക്ക് 90 ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു.90 ആം മിനുറ്റിൽ കാലിജോൺ എടുത്ത കോർണർ ഉയർന്നു പൊങ്ങി തകർപ്പൻ ഹെഡറിലൂടെയായിരുന്നു കാലിഡൗ വലയിലെത്തിച്ചത്.ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള യുവെന്റസുമായുള്ള പോയിന്റ് വ്യത്യാസം അവർ ഒന്നായി കുറച്ചു.

kalidou

2008 ൽ ഫ്രഞ്ച് ക്ലബ്ബായ മെറ്റിസിനുവേണ്ടിയായിരുന്നു കാലിഡൗ പ്രൊഫഷണൽ ഫുട്ബോൾ കളിച്ചുതുടങ്ങിയത് പിന്നീട് ബെൽജിയം ക്ലബ്ബായ ജങ്കിലേക്ക് ചേക്കേറി.2014 ൽ നാപ്പോളിയിലെത്തിയ കാലിഡൗ ഇതുവരെ 120 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും നേടിയിട്ടുണ്ട്.

Story first published: Tuesday, April 24, 2018, 17:14 [IST]
Other articles published on Apr 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+