Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ്എ കപ്പ്: ക്ലാസിക്ക് ഫൈനലിന് വഴിയൊരുക്കി ബ്ലൂസും കിരീടപ്പോരിന്

ലണ്ടന്‍: എഫ്എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ക്ലാസിക്ക് ഫൈനലിന് അരങ്ങൊരുങ്ങി. ടൂര്‍ണമെന്റിലെ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള രണ്ടാം സെമി ഫൈനലില്‍ സതാംപ്റ്റനെ തകര്‍ത്ത് ഗ്ലാമര്‍ ടീം കൂടിയായ ചെല്‍സി ഫൈനലിലേക്ക് മുന്നേറിയതോടെയാണ് എഫ്എ കപ്പ് കിരീടപ്പോരാട്ടത്തില്‍ ക്ലാസിക്ക് ഫൈനലിന് വഴിയൊരുങ്ങിയത്. ഫൈനലില്‍ പ്രീമിയര്‍ ലീഗിലെ ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ചെല്‍സിയുടെ എതിരാളി. ആദ്യ സെമി ഫൈനലില്‍ ശക്തരായ ടോട്ടന്‍ഹാം ഹോട്‌സ്പറിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു റെഡ് ഡെവിള്‍സിന്റെ ഫൈനല്‍ പ്രവേശനം. മെയ് 19ന് ലണ്ടനിലെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിലാണ് ബ്ലൂസ്-ഡെവിള്‍സ് കലാശപ്പോരാട്ടം.

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് സതാംപ്റ്റനെതിരേ ചെല്‍സി മല്‍സരത്തിലെ രണ്ട് ഗോളും ലക്ഷ്യംകണ്ടത്. 46ാം മിനിറ്റില്‍ ഒലിവര്‍ ജിറോഡാണ് മനോഹരമായ ഗോളിലൂടെ ചെല്‍സിക്കു വേണ്ടി ആദ്യ ഗോള്‍ നിറയൊഴിച്ചത്. പിന്നീട് ജിറോഡിനെ പിന്‍വലിച്ച് ആല്‍വെറോ മൊറാറ്റയെ കളത്തിലിറക്കിയ ചെല്‍സി കോച്ച് ആന്റോണിയോ കോന്റെയുടെ തീരുമാനം തെറ്റിയില്ല. പകരക്കാരന്റെ റോളിലെത്തിയ മൊറാറ്റ 82ാം മിനിറ്റില്‍ ചെല്‍സിയുടെ വിജയം ഉറപ്പാക്കി രണ്ടാം ഗോളും ലക്ഷ്യത്തിലെത്തിച്ചു. ഗോള്‍ തിരിച്ചടിക്കാനായില്ലെങ്കിലും മല്‍സരത്തില്‍ ചെല്‍സിക്കെതിരേ സതാംപ്റ്റന്‍ പൊരുതി നോക്കിയിരുന്നു. എന്നാല്‍, ബ്ലൂസിന്റെ തന്ത്രങ്ങള്‍ക്കു മുന്നില്‍ അഞ്ചാം എഫ്എ കപ്പ് ഫൈനലെന്ന സതാംപ്റ്റന്റെ മോഹം അവസാനിക്കുകയായിരുന്നു. നാല് തവണ ഫൈനലിലെത്തിയ സതാംപ്റ്റന് 1976ല്‍ എഫ്എ കപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞിരുന്നു. ഇത് 13ാം തവണയാണ് ചെല്‍സി എഫ്എ കപ്പ് ഫൈനലിലെത്തുന്നത്. അതില്‍ ഏഴു തവണ കിരീടം ചൂടാനും ബ്ലൂസിന് കഴിഞ്ഞിട്ടുണ്ട്. 2011-12 സീസണിലായിരുന്നു ചെല്‍സി അവസാനമായി എഫ്എ കപ്പ് നേടിയത്.

football

അതേസമയം, ഒരു ഗോളിനു പിന്നില്‍ നിന്നതിനു ശേഷമാണ് ടോട്ടന്‍ഹാമിനെതിരേ മാഞ്ചസ്റ്റര്‍ വിജയവും ടൂര്‍ണമെന്റിലെ ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കിയത്. 11ാം മിനിറ്റില്‍ ജര്‍മെയ്ന്‍ അല്ലിയാണ് ടോട്ടന്‍ഹാമിനു വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍, ജോസ് മൊറീഞ്ഞോ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ 24, 62 മിനിറ്റുകളില്‍ തിരിച്ചടിച്ച് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. അലെക്‌സിസ് സാഞ്ചസും ആന്‍ഡര്‍ ഹെറെയ്‌റയുമാണ് മാഞ്ചസ്റ്ററിനു വേണ്ടി മല്‍സരത്തില്‍ എതിരാളികളുടെ വലകുലുക്കിയത്.

Story first published: Monday, April 23, 2018, 13:46 [IST]
Other articles published on Apr 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+