വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുനൈറ്റഡിനെ തുരത്തി ചെല്‍സി ഫൈനലില്‍; ലാ ലിഗയില്‍ റയലിനു സമനില, ബാഴ്‌സയ്ക്കു ഉജ്ജ്വല ജയം

ചെല്‍സി 3-1നാണ് യുനൈറ്റഡിനെ തകര്‍ത്തുവിട്ടത്

1

ലണ്ടന്‍/ മാഡ്രിഡ്: എഫ്എ കപ്പ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ കെട്ടുകെട്ടിച്ച് ചെല്‍സി ഫൈനലില്‍. രണ്ടാം സെമിയില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബ്ലൂസ് യുനൈറ്റഡിനെ തരിപ്പണമാക്കിയത്. ഇതോടെ ആഗസ്റ്റ് ഒന്നിനു നടക്കുന്ന ഫൈനലില്‍ ചെല്‍സി ആഴ്‌സനലുമായി ഏറ്റുമുട്ടും. ശനിയാഴ്ച മറ്റൊരു സെമിയില്‍ ആഴ്‌സനല്‍ 2-0നു മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചിരുന്നു.

അതേസമയം, സ്പാനിഷ് ലാ ലിഗയില്‍ സീസണിലെ അവസാന മല്‍സരത്തില്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെ ലെഗന്‍സ് 2-2നു തളച്ചു. തുടര്‍ച്ചയായ 10 വിജയങ്ങള്‍ക്കു ശേഷം റയലിനു നേരിട്ട ആദ്യത്തെ സമനിലയാണിത്. മറ്റൊരു കളിയില്‍ ബാഴ്‌സലോണ 5-0നു അലാവസിനെ തകര്‍ത്ത് സീസണ്‍ അവസാനിപ്പിച്ചു. മറ്റു മല്‍സരങ്ങളില്‍ വല്ലഡോലിഡ് 2-0ന് ബെറ്റിസിനെയും വിയ്യാറയല്‍ 4-0നു ഐബറിനെയും ഗ്രനാഡ 4-0നു ബില്‍ബാവോയെയും സെവിയ്യ 1-0നു വലന്‍സിയയെയും തോല്‍പ്പിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പര്‍ 3-0നു ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്തുവിട്ടു. മറ്റൊരു കളിയില്‍ സതാംപ്റ്റണ്‍ 2-0നു ബോണ്‍മൗത്തിനെ പരാജയപ്പെടുത്തി. ഇറ്റാലിയന്‍ സെരി എയില്‍ ഇന്റര്‍മിലാന്‍- എഎസ് റോമ മല്‍സരം 2-2നു സമനിലയില്‍ പിരിഞ്ഞു.

വില്ലനായി ഡെ ഹെയ

ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയയുടെ പിഴവുകളാണ് ചെല്‍സിക്കെതിരായ സെമിയില്‍ യുനൈറ്റഡിനു തിരിച്ചടിയായത്. ചെല്‍സിയുടെ രണ്ടു ഗോളുകള്‍ ഡെഹെയയുടെ പിഴവില്‍ നിന്നായിരുന്നു. മറ്റൊരു ഗോള്‍ യുനൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വയറിന്റെ (74ാം മിനിറ്റ്) സംഭാവനയായിരുന്നു. ഒലിവര്‍ ജിറൂഡ് (45), മാസണ്‍ മൗണ്ട് (46) എന്നിവരാണ് ചെല്‍സിയുടെ മറ്റു സ്‌കോറര്‍മാര്‍. യുനൈറ്റഡിന്റെ ആശ്വാസഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു.
ഈ സീസണില്‍ ഇതിനു മുമ്പ് നടന്ന മൂന്നു മല്‍സരങ്ങളിലും ചചെല്‍സി യുനൈറ്റഡിനോടു തോറ്റിരുന്നു. എന്നാല്‍ ഈ കളിയില്‍ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് ബ്ലൂസ് പുറത്തെടുത്തത്.

2

ഒന്നാം പകുതി അവസാനിക്കുന്നതിന് മുമ്പ് ജിറൂഡിലൂടെ ചെല്‍സി മുന്നിലെത്തിയിരുന്നു. സെസാര്‍ അസ്പിലിക്യൂട്ടയുടെ ക്രോില്‍ ജിറൂഡ് ഫ്‌ളിക്ക് ചെയ്തിട്ട പന്ത് ഡെഹെയയുടെ പിഴവ് കൊണ്ട് വലയില്‍ കയറുകയായിരുന്നു. രണ്ടാം പകുതിയാരംഭിച്ച് ആദ്യ മിനിറ്റില്‍ ചെല്‍സി ലീഡുയര്‍ത്തി. ബ്രെന്‍ഡന്‍ വില്ല്യംസിന്റെ പാസ് ബോക്‌സിനരികില്‍ നിന്നും പിടിച്ചെടുത്ത മൗണ്ട് വലയിലേക്കു നയിക്കുകയായിരുന്നു. ഡെഹെയക്കു അനായാസം രക്ഷപ്പെടുത്താമായിരുന്ന പന്തായിരുന്നു ഇത്.

74ാം മിനിറ്റില്‍ മഗ്വയറിന്റെ സെല്‍ഫ് ഗോള്‍ യുനൈറ്റഡിന്റെ തോല്‍വിയുറപ്പാക്കി. അന്റോണിയോ റൂഡിഗറുടെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള മഗ്വയറുടെ ശ്രമം ഗോൡ കലാശിക്കുകയായിരുന്നു.

താളം വീണ്ടെടുത്ത് ബാഴ്‌സ

ലാ ലിഗ കിരീടം റയലിനു മുന്നില്‍ അടിയറ വയ്‌ക്കേണ്ടി വന്ന ബാഴ്‌സ ഒടുവില്‍ മികച്ച ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനായതിന്റെ ആശ്വാസത്തിലാണ്. ക്യാപ്റ്റനും ഇതിഹാസ താരലുമായ ലയണല്‍ മെസ്സിയുടെ ഇരട്ടഗോളുകളാണ് ബാഴ്‌സയ്ക്കു വമ്പന്‍ ജയം സമ്മാനിച്ചത്. അന്‍സു ഫറ്റി, ലൂയിസ് സുവാരസ്, നെല്‍സണ്‍ സെമെഡോ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

അതേസമയം, ലെഗന്‍സിനെതിരേ ഓരോ തവണയും ലീഡ് ചെയ്ത ശേഷമാണ് റയല്‍ സമനില വഴങ്ങിയത്. സെര്‍ജിയോ റാമോസ് ഒമ്പതാം മിനിറ്റില്‍ റയലിനെ മുന്നിലെത്തിച്ചെങ്കിലും ബ്രയാന്‍ സാല്‍വറ്റിയേറ 45ാം മിനിറ്റില്‍ അവരെ ഒപ്പമെത്തിച്ചു. 52ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍ഷ്യോയുടെ ഗോളില്‍ റയല്‍ ലീഡ് തിരികെ പിടിച്ചു. എന്നാല്‍ റോജര്‍ അസെയ്ല്‍ 78ാം മിനിറ്റില്‍ നേടിയ ഗോളില്‍ റയല്‍ സമനില വഴങ്ങുകയായിരുന്നു.

ലെസ്റ്ററിനു തിരിച്ചടി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യുകയെന്ന ലെസ്റ്ററിന്റെ പ്രതീക്ഷകള്‍ക്കാണ് ടോട്ടനത്തിനെതിരായ തോല്‍വിയോടെ മങ്ങലേറ്റത്. ഹാരി കെയ്‌നിന്റെ ഇരട്ടഗോളും ജെയിംസ് ജസ്റ്റിന്റെ സെല്‍ഫ് ഗോളുമാണ് ടോട്ടനത്തിനു മികച്ച ജയം സമ്മാനിച്ചത്.
നിലവില്‍ ലീഗില്‍ നാലാംസ്ഥാനത്താണ് ലെസ്റ്റര്‍. അടുത്ത കളിയില്‍ സമനില വഴങ്ങിയാല്‍പ്പോലും യുനൈറ്റഡിന് ലെസ്റ്ററിനെ മറികടന്ന് നാലാംസ്ഥാനത്തേക്കു കയറാം.

Story first published: Monday, July 20, 2020, 8:54 [IST]
Other articles published on Jul 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X