Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയെ മുക്കി ബോണ്‍മൗത്ത്, ലിവര്‍പൂളിന് സമനിലക്കുരുക്ക്... ബാഴ്‌സയുടെ ആറാട്ട്

1

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തലപ്പത്തുള്ള ലിവര്‍പൂളിന് സമനിലക്കുരുക്ക്. മുന്‍ ചാംപ്യന്‍മാരായ ചെല്‍സി നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ ടോട്ടനം ഹോട്‌സ്പര്‍ ജയിച്ചു കയറി. ഹോം മാച്ചില്‍ ലെസ്ര്‍ സിറ്റിയാണ് ലിവര്‍പൂളിനെ 1-1നു കുരുക്കിയത്. മൂന്നാം മിനിറ്റില്‍ തന്നെ സാദിയോ മാനെയുടെ ഗോളില്‍ റെഡ്‌സ് മുന്നിലെത്തിയിരുന്നു. 45ാം മിനിറ്റില്‍ ഹാരി മഗ്വെയറുടെ ഗോളില്‍ ലെസ്റ്റര്‍ സമനില കൈക്കലാക്കി. ജയത്തോടെ ലീഗില്‍ രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള അകലം ഏഴു പോയിന്റാക്കി ഉയര്‍ത്താനുള്ള അവസരമാണ് ലിവര്‍പൂള്‍ നഷ്ടമാക്കിയത്. ചെല്‍സിക്കെതിരേ ബോണ്‍മൗത്തിന്റെ രണ്ടു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. ജോഷ്വാ കിങ് ബോണ്‍മൗത്തിനായി ഇരട്ടഗോള്‍ നേടി.

അതേസമയം, കിങ്‌സ് കപ്പില്‍ ഗോളില്‍ ആറാടി ബാഴ്‌സലോണ സെമി ഫൈനലിലേക്കു കുതിച്ചു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ സെവിയ്യയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് ബാഴ്‌സ മുക്കിയത്. ഒന്നാംപാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെട്ട ബാഴ്‌സ രണ്ടാംപാദത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തി എതിരാളികളെ നാണംകെടുത്തുകയായിരുന്നു. ഇരട്ടഗോളുകള്‍ നേടിയ ഫിലിപ്പെ കുട്ടീഞ്ഞോയാണ് ബാഴ്‌സയുടെ ഹീറോ. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, സെര്‍ജി റോബര്‍ട്ടോ, ഇവാന്‍ റാക്കിറ്റിച്ച് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

അതേസമയം, നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് ഇറ്റാലിയന്‍ കപ്പില്‍ നിന്നും ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായി. എവേ മല്‍സരത്തില്‍ അറ്റ്‌ലാന്റയാണ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു യുവന്റസിനെ സ്തബ്ധരാക്കിയത്. ഇരട്ടഗോള്‍ നേടിയ ഡുവാന്‍ സപ്പാറ്റയാണ് അറ്റ്‌ലാന്റയുടെ വിജയശില്‍പ്പി. മറ്റൊരു കളിയില്‍ ഫിയൊറെന്റീന 7-1ന് എഎസ് റോമയെ തരിപ്പണമാക്കി സെമി ഫൈനലില്‍ കടന്നു.

Story first published: Thursday, January 31, 2019, 8:57 [IST]
Other articles published on Jan 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+