വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗ്: ചെല്‍സിയുടെ വിന്നറായി വിക്ടര്‍ മോസസ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ജേതാക്കളായ ചെല്‍സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. 34ാം റൗണ്ട് പോരാട്ടത്തില്‍ ബേണ്‍ലിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെല്‍സി വിജയക്കൊടി നാട്ടിയത്. സെല്‍ഫ് ഗോളും വിക്ടര്‍ മോസസ് വിന്നര്‍ ഗോളുമാണ് ബേണ്‍ലിക്കെതിരേ ബ്ലൂസിന് വിജയം സമ്മാനിച്ചത്.

കളിയില്‍ വ്യക്തമായ ആധിപത്യം നേടാനായെങ്കിലും ലക്ഷ്യം കാണുന്നതില്‍ പലപ്പോഴും ചെല്‍സി പരാജയപ്പെടുകയായിരുന്നു. അല്ലെങ്കില്‍ ഇതിലും മികച്ച വിജയം ചെല്‍സിക്ക് നേടാന്‍ സാധിക്കുമായിരുന്നു. 20ാം മിനിറ്റില്‍ കെവിന്‍ ലോങിന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ചെല്‍സിയ്ക്ക് 69ാം മിനിറ്റില്‍ മോസസാണ് വിജയഗോള്‍ സമ്മാനിച്ചത്. 65ാം മിനിറ്റില്‍ ആഷ്‌ലി ബാര്‍നെസിലൂടെ ബേണ്‍ലി കളിയില്‍ ഒപ്പമെത്തി, നാലു മിനിറ്റുകള്‍ക്കകമായിരുന്നു ബ്ലൂസിന്റെ വിജയം ഉറപ്പാക്കിയ മോസസിന്റെ ഗോള്‍.

victor

വിജയത്തോടെ ലീഗിലെ നാലാം സ്ഥാനക്കാരായ ടോട്ടന്‍ഹാം ഹോട്‌സ്പറുമായുള്ള പോയിന്റ് അകലം അഞ്ചാക്കി കുറയ്ക്കാനും ചെല്‍സിക്ക് കഴിഞ്ഞു. 34 മല്‍സരം പൂര്‍ത്തിയായപ്പോള്‍ ടോട്ടന്‍ഹാമിന് 68 ഉം ചെല്‍സിക്ക് 63 പോയിന്റാണുള്ളത്. ഒരാഴ്ച മുന്‍പ് ടോട്ടന്‍ഹാമിന് ചെല്‍സിക്കുമേല്‍ 10 പോയി്ന്റിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍, പിന്നീടുള്ള മല്‍സരങ്ങളില്‍ ടോട്ടന്‍ഹാമിന് തിരിച്ചടി നേരിട്ടപ്പോള്‍ ചെല്‍സി മുന്നേറ്റത്തിലൂടെ ലീഡ് നില കുറയ്്ക്കുകയായിരുന്നു. ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമിന് യുവേഫ ചാംപ്യന്‍സ് ലീഗിലേക്കും യോഗ്യത ഉറപ്പിക്കാനാവും.

Story first published: Saturday, April 21, 2018, 8:37 [IST]
Other articles published on Apr 21, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X