ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനത്തെ തോല്‍പ്പിച്ച് ലെയ്പ്‌സിഗ്; വലന്‍സിയയ്ക്കും തോല്‍വി

RB Leipzig Beat Tottenham 1-0 In The First Leg | Oneindia Malayalam

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പറിനും വലന്‍സിയയ്ക്കും തോല്‍വി. ടോട്ടനത്തെ ലെയ്പ്‌സിഗ് എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ അറ്റ്‌ലാന്റ ക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന വിജയമാണ് വലന്‍സിയയ്‌ക്കെതിരെ നേടിയെടുത്തത്. സ്വന്തം മൈതാനത്ത് 4-1ന്റ വിജയം നേടിയ അറ്റ്‌ലാന്റയ്ക്ക് രണ്ടാംപാദ മത്സരം അനായാസമാകും. മാര്‍ച്ച് 11ന് ഇതേ ടീമുകള്‍ രണ്ടാംപാദ മത്സരത്തിനിറങ്ങും.

ഹോസെ മൗറീന്യോയുടെ തന്ത്രങ്ങളുമായി സ്വന്തം മൈതാനത്തിറങ്ങിയ ടോട്ടനത്തിന് ലെയ്പ്‌സിഗിന്റെ ആക്രമണാത്മക ഫുട്‌ബോളിന് മുന്നില്‍ അടിതെറ്റി. 58-ാം മിനിറ്റില്‍ തിമോ വെര്‍ണറിന്റെ പെനാല്‍റ്റിയാണ് ടോട്ടനത്തിന്റെ വിധിയെഴുതിയത്. ബെന്‍ ഡേവിസ് കൊനാര്‍ഡ് ലെയ്മറെ ബോക്‌സിനകത്ത് വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. സണ്‍ മിന്‍ ഹെങ്ങും, ഹാരി കെയ്‌നും ഇല്ലാത്തത് ടോട്ടനത്തിന്റെ മുന്നേറ്റത്തെ ദുര്‍ബലമാക്കി.

ഫുട്‌ബോള്‍ മത്സരത്തിനിടെ എതിരാളിയുടെ ജനനേന്ദ്രിയം കടിച്ചുപറിച്ചു; താരത്തിന് അഞ്ച് വര്‍ഷം വിലക്ക്

ലഭിച്ച അവസരങ്ങള്‍ കൃത്യതയോടെ മുതലെടുത്താണ് അറ്റ്‌ലാന്റ വലന്‍സിയയെ വീഴ്ത്തിയത്. ആകെ അഞ്ചുതവണ ലക്ഷ്യത്തിലേത്ത് തൊടുത്ത അറ്റിലാന്റ നാലു ഗോളുകള്‍ നേടി. ഹന്‍സ് ഹെറ്റ്‌ബോയെര്‍(16, 62), ജോസിപ് ഇല്ലിസിച്ച്(42), റെമോ ഫ്രെവുലിയര്‍(57) എന്നിവര്‍ അറ്റ്‌ലാന്റയ്ക്കായി സ്‌കോര്‍ ചെയ്തു. ഡെന്നിസ് ചെറിഷേവ്(66) ആണ് വലന്‍സിയയുടെ ആശ്വാസഗോള്‍ നേടിയത്. രണ്ടാംപാദമത്സരം വലന്‍സിയയുടെ മൈതാനത്താണെങ്കിലും മൂന്നുഗോള്‍ മാര്‍ജിനില്‍ എതിരാളികളെ മറികടക്കുക ബുദ്ധിമുട്ടാകും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, February 20, 2020, 10:52 [IST]
Other articles published on Feb 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X