ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ഗോള്‍മഴ. മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനത്തെ 4-3ന് തോല്‍പ്പിച്ചെങ്കിലും സെമിയില്‍ കടക്കാനായില്ല. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ 4-1ന് പോര്‍ട്ടോയെ മറികടന്ന് സെമി ഉറപ്പിച്ചു. ആദ്യ പാദത്തില്‍ 1-0ത്തിന് തോല്‍വി വഴങ്ങിയ സിറ്റി രണ്ടാം പാദത്തിലെ ജയത്തോടെ 4-4 എന്ന ശരാശരിയിലെത്തിയെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ടോട്ടനം അവസാന നാലിലെത്തി.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങിയതാണ് സിറ്റിക്ക് തിരിച്ചടിയായത്. ആദ്യ പാദത്തില്‍ ടോട്ടനത്തിന്റെ വിജയഗോള്‍ നേടിയ സണ്‍ ഹ്യൂങ് മിന് രണ്ടാം പാദ മത്സരത്തില്‍ രണ്ട് ഗോളുകളടിച്ച് വിജയശില്പിയായി. ഫെര്‍ണാണ്ടോ ലോറന്റെ(73) ആണ് ടോട്ടനത്തിന്റെ മറ്റൊരു ഗോള്‍ സ്കോറര്‍. സിറ്റിക്കായി റഹീം സ്റ്റെര്‍ലിങ്(4, 21) ഇരട്ട ഗോള്‍ നേടി. ബെര്‍ണാഡോ സില്‍വ(11), സെര്‍ജിയോ അഗ്യൂറോ(59) എന്നിവരും ലക്ഷ്യം കണ്ടു.
ഫെര്‍ണാണ്ടോയുടെ ഗോളിലാണ് സിറ്റിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. എക്സ്ട്രാ ടൈമില്‍ സിറ്റി ഗോള്‍ നേടിയതാണ്. എന്നാല്‍, വാറിലൂടെ ഓഫ് സൈഡ് വിധി വന്നതോടെ അവസാന പ്രതീക്ഷയും ഇല്ലാതായി. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ടൂര്‍ണമെന്റിലെ മികച്ച മത്സരങ്ങളിലൊന്നായി മാറുകയും ചെയ്തു.
ഐപിഎല്‍: ഫൈനലിലെ കണക്കുതീര്‍ത്ത് ഹൈദരാബാദ്, ചാംപ്യന്മാര് നിഷ്പ്രഭം
മറ്റൊരു മത്സരത്തില്‍ പോര്‍ട്ടോയെ അവരുടെ മൈതാനത്ത് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ സെമിയിലെത്തിയത്. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ 2-0 എന്ന സ്കോറിന് ജയിച്ചിരുന്നു. രണ്ടാം പാദത്തിലെ ജയത്തോടെ 6-1 എന്ന വമ്പന്‍ ഗോള്‍ ശരാശരിയുമായാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. സാദിയോ മാനെ(26), മുഹമ്മദ് സല(65), റോബര്‍ട്ടോ ഫിര്‍മിനോ(77), വാന്‍ ഡിജിക്ക്(84) എന്നിവര്‍ ലിവര്‍പൂളിനായി ലക്ഷ്യംകണ്ടപ്പോള്‍ എദര്‍ മിലിറ്റാവോ(68) പോര്‍ട്ടോയുടെ ആശ്വാസഗോള്‍ നേടി.