Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions League: ലിവര്‍പൂളിനെ അട്ടിമറിച്ച് അറ്റ്‌ലാന്റെ, ഇന്ററിനെ വീഴ്ത്തി റയല്‍ മാഡ്രിഡ്

ലിവര്‍പൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ കരുത്തരായ ലിവര്‍പൂളിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. അറ്റ്‌ലാന്റെയാണ് എതിരില്ലാത്ത രണ്ട് ഗോളിന് ലിവര്‍പൂളിനെ അട്ടിമറിച്ചത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമായിരുന്നു അറ്റ്‌ലാന്റെ ചെമ്പടയെ കീഴടക്കിയത്. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ലിവര്‍പൂളിനെ 3-5-2 ഫോര്‍മേഷനിലാണ് അറ്റ്‌ലാന്റെ തോല്‍പ്പിച്ചത്. 60ാം മിനുട്ടില്‍ ജോസിപ് ഇലിസിച്ചാണ് അറ്റ്‌ലാന്റെയെ മുന്നിലെത്തിച്ചത്. 64ാം മിനുട്ടില്‍ റോബിന്‍ ഗോസെന്‍സാണ് അറ്റ്‌ലാന്റയ്ക്കായി രണ്ടാം ഗോള്‍ നേടിയത്. 54 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ ലിവര്‍പൂളിനായെങ്കിലും നാലിനെതിരേ 9 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ അറ്റ്‌ലാന്റെ മുന്നിട്ട് നിന്നു. തോറ്റെങ്കിലും ഗ്രൂപ്പില്‍ ലിവര്‍പൂള്‍ തന്നെയാണ് തലപ്പത്ത്. കോവിഡ് മുക്തനായി മുഹമ്മദ് സലാഹ് ടീമില്‍ തിരിച്ചെത്തിയിട്ടും ടീമിന് വിജയം സമ്മാനിക്കാനായില്ല.

atalanta

ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനെ 2-0ന് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. 3-5-2 ഫോര്‍മേഷനിലിറങ്ങിയ ഇന്ററിനെ 4-3-3 ഫോര്‍മേഷനിലിറങ്ങിയാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. ഏഴാം മിനുട്ടില്‍ത്തന്നെ റയല്‍ മാഡ്രിഡ് കരുത്തുകാട്ടി. പെനാല്‍റ്റി വലയിലാക്കി ഏദന്‍ ഹസാര്‍ഡാണ് റയലിനെ മുന്നിലെത്തിച്ചത്. 59ാം മിനുട്ടില്‍ അഹ്‌റഫ് ഹക്കിമിയുടെ സെല്‍ഫ് ഗോളിലാണ് റയല്‍ രണ്ടാം ഗോള്‍ നേടിയത്.

33ാം മിനുട്ടില്‍ ഇന്ററിന്റെ ആര്‍ടുറോ വിദാലിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയതിനാല്‍ 10 പേരുമായായിരുന്നു ഇന്ററിന്റെ പോരാട്ടം. കണക്കുകളിലും ആധിപത്യം റയലിനായിരുന്നു. 58 ശതമാനം പന്തടക്കിവെച്ച് 6നെതിരേ 16 ഗോള്‍ശ്രമമാണ് റയല്‍ നടത്തിയത്. ഗ്രൂപ്പില്‍ റയല്‍ രണ്ടാം സ്ഥാനത്തും ഇന്റര്‍ നാലാം സ്ഥാനത്തുമാണ്.

ഗ്രൂപ്പ് എയില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് തോല്‍വി അറിയാതെ കുതിക്കുകയാണ്. സാള്‍സ്ബര്‍ഗിനെ 3-1നാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ബയേണ്‍ 43ാം മിനുട്ടില്‍ അക്കൗണ്ട് തുറന്നു. തോമസ് മുള്ളറിന്റെ അസിസ്റ്റില്‍ ലെവന്‍ഡോസ്‌കിയാണ് ബയേണിനായി ലക്ഷ്യം കണ്ടത്. 52ാം മിനുട്ടില്‍ കിങ്സ്ലി കോമാന്‍ ബയേണിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. 66ാം മിനുട്ടില്‍ മാര്‍ക്ക് റോക്ക ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ബയേണ്‍ ചുരുങ്ങി. 68ാം മിനുട്ടില്‍ ലിറോയ് സാനെ ബയേണിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. 73ാം മിനുട്ടില്‍ ബെര്‍ജിം ബെറീഷയാണ് സാള്‍സ്ബര്‍ഗിന്റെ ആശ്വാസഗോള്‍ നേടിയത്. ഗ്രൂപ്പില്‍ ബയേണാണ് തലപ്പത്ത്. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് ലോക്കോമോട്ടീവ് മോസ്‌കോയോട് ഗോള്‍രഹിത സമനില വഴങ്ങി. 68ാം മിനുട്ടില്‍ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി കോക്കോ ഗോള്‍നേടിയെങ്കിലും വാറിലൂടെ ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. രണ്ടാം സ്ഥാനത്താണ് അത്‌ലറ്റികോ മാഡ്രിഡുള്ളത്.

Story first published: Thursday, November 26, 2020, 9:50 [IST]
Other articles published on Nov 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+