വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗ്; ലിവര്‍പൂളിനെ അട്ടിമറിച്ച് അത്‌ലറ്റിക്കോ, ഹാളണ്ട് മികവില്‍ ഡോട്ട്മുണ്ട്

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൗട്ട് മത്സരങ്ങള്‍ക്ക് അട്ടിമറികളോടെ തുടക്കം. ചാമ്പ്യന്മാരായ ലിവര്‍പൂളിനെ അത്‌ലറ്റിക്കോ മാഡ്രിഡ് ഒരു ഗോളിന് വീഴ്ത്തിയപ്പോള്‍ ഫ്രഞ്ച് കരുത്തരായ പിഎസ്ജിയെ ബൊറൂസിയ ഡോട്ട്മുണ്ടും അട്ടിമറിച്ചു. സൂപ്പര്‍താരം എര്‍ലിങ് ഹാളണ്ടിന്റെ മികവിലാണ് ഡോട്ട്മുണ്ടിന്റെ ജയം. ഇതേ ടീമുകളുടെ രണ്ടാംപാദ മത്സരം മാര്‍ച്ച് 12ന് നടക്കും.

ചാമ്പ്യന്മാരുടെ പകിട്ടുമായെത്തിയ ലിവര്‍പൂളിനെ പ്രതിരോധക്കോട്ടകെട്ടിയാണ് അത്‌ലറ്റിക്കോ തടഞ്ഞത്. മിന്നലാക്രമണത്തിലൂടെ എതിര്‍പാളയത്തിലെത്തുകയെന്ന അത്‌ലറ്റിക്കോയുടെ തന്ത്രം ഫലം കണ്ടു. മത്സരത്തില്‍ 73 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ഒരു തവണപോലും ലക്ഷ്യത്തിലേക്ക് ഷോട്ടുതൊടുക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞില്ല. സോള്‍ നീഗസ്(4) ആണ് അത്‌ലറ്റിക്കോയുടെ വിജയഗോള്‍ നേടിയത്. രണ്ടാംപാദമത്സരം സ്വന്തം മൈതാനത്താണെന്ന ആശ്വാസം ലിവര്‍പൂളിനുണ്ട്.

ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയുമായി ദ്രാവിന്റെ മകന്‍; 33 ബൗണ്ടറികള്‍ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയുമായി ദ്രാവിന്റെ മകന്‍; 33 ബൗണ്ടറികള്‍

athleticomadridvsliverpool

ജര്‍മന്‍ ക്ലബ്ബ് ഡോട്ട്മുണ്ട് പിഎസ്ജിക്കെതിരെ വമ്പന്‍ മത്സരമാണ് കാഴ്ചവെച്ചത്. സൂപ്പര്‍താരങ്ങളടങ്ങുന്ന പിഎസ്ജിയെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഡോട്ട്മുണ്ട് മറികടന്നു. വിജയികള്‍ക്കുവേണ്ടി കൗമാര വിസ്മയം എര്‍ലിങ് ഹാളണ്ട്(69, 77) ഇരട്ടഗോളുകള്‍ നേടി. പരിക്കില്‍നിന്നും മോചിതനായി തിരിച്ചെത്തിയ നെയ്മര്‍(75) പിഎസ്ജിക്കുവേണ്ടിയും വലകുലുക്കി. രണ്ടാംപാദ മത്സരം പിഎസ്ജിയുടെ തട്ടകത്തില്‍ നടക്കുന്നതിനാല്‍ എവേ ഗോളിന്റെ മേല്‍ക്കൈ പിഎസ്ജിക്ക് ലഭിക്കും.

Story first published: Wednesday, February 19, 2020, 9:38 [IST]
Other articles published on Feb 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X