വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പ് കഴിഞ്ഞു; ചെല്‍സിക്ക് ബയേണ്‍, സിറ്റിക്ക് റയല്‍

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കായുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുങ്ങി. ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും തമ്മിലാണ് ഒരു മത്സരം. ചെല്‍സിക്ക് ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്കിനേയും നേരിടണം. അതേസമയം, മറ്റു പ്രമുഖ ടീമുകള്‍ക്ക് കടുപ്പക്കാരെ നേരിടേണ്ടിവരില്ല.

നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് സ്പാനിഷ് ടീം അത്ലറ്റികോ മാഡ്രിഡ് ആണ് എതിരാളി. ബാഴ്‌സലോണയ്ക്ക് നാപ്പാളിയും പിഎസ്ജിക്ക് ബൊറൂസിയ ഡോട്ട്മുണ്ടും എതിരാളികളലായെത്തി. ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിലെത്തിയ ജര്‍മന്‍ ടീം ലെയ്പ്‌സിഗിന് ഇംഗ്ലീഷ് ടീം ടോട്ടനമാണ് എതിരാളികള്‍. താരതമ്യേന ദുര്‍ബലരായ എതിരാളിയെ ലഭിച്ചത് ടോട്ടനത്തിനാണ്. യുവന്റസിന് ലിയോണിനേയും അറ്റ്‌ലാന്റയ്ക്ക് വലന്‍സിയയേയും നേരിടണം.

ഐ ലീഗില്‍ ഗോകുലം മോഹന്‍ബഗാനോട് തോറ്റു; മിനര്‍വയ്ക്ക് ജയംഐ ലീഗില്‍ ഗോകുലം മോഹന്‍ബഗാനോട് തോറ്റു; മിനര്‍വയ്ക്ക് ജയം

champions league draw; Manchester City vs Real Madrid, Chelsea face Bayern Munich

ചെല്‍സി-ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ സിറ്റി-റയല്‍ മാഡ്രിഡ് മത്സരങ്ങളായിരിക്കും പ്രീക്വാര്‍ട്ടറിലെ ശ്രദ്ധയാകര്‍ഷിക്കുക. അപ്രതീക്ഷിത അട്ടിമറികളും സംഭവിച്ചേക്കാം. പ്രീക്വാര്‍ട്ടറില്‍ ആദ്യ പാദ മത്സരങ്ങള്‍ ഫെബ്രുവരി 18, 19, 25, 26 തീയതികളിലും രണ്ടാം പാദ മത്സരങ്ങള്‍ മാര്‍ച്ച് 10,11, 17, 18 തീയതികളിലും നടക്കും. ക്വാര്‍ട്ടറിലെത്തിയ ടീമുകളുടെ എതിരാളികളെ വീണ്ടും നറുക്കെടുപ്പിലൂടെ തീരുമാനിക്കും. മെയ് 30ന് ഇസ്താംബൂളിലെ അറ്റാറ്റുര്‍ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍.

Story first published: Tuesday, December 17, 2019, 9:39 [IST]
Other articles published on Dec 17, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X