ലണ്ടന്‍: ചെല്‍സി താരം സെസ്ക് ഫാബ്രിഗാസ് വര്‍ഷങ്ങള്‍നീണ്ട കരിയറിനൊടുവില്‍ ടീം വിട്ടു. ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയ്ക്ക് വേണ്ടിയാണ് താരം ഇനി പന്ത് പന്തുതട്ടുക. ഫ്രഞ്ച് ലീഗ് വണ്ണില്‍ തപ്പിത്തടയുന്ന മൊണോക്കോയ്ക്ക് ഫാബ്രിഗാസിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. മുന്‍പ് ആഴ്സണില്‍ സഹതാരമായിരുന്ന തിയറി ഹെന്റി പരിശീലിപ്പിക്കുന്ന ടീമിലേക്കാണ് ഫാബ്രിഗാസിന്റെ കൂടുമാറ്റം.
പാണ്ഡ്യയും രാഹുലും ഒറ്റപ്പെടുന്നു, ടീമും കോലിയും കൈവിട്ടു... ഇപ്പോള്‍ വിമര്‍ശിച്ച് ഭാജിയും
മൂന്നരവര്‍ഷത്തെ കരാര്‍ താരവുമായി ഉണ്ടാക്കിയതായി ക്ലബ്ബ് സ്ഥിരീകരിച്ചു. 10 മില്യണ്‍ യൂറോയ്ക്കാണ്(ഏതാണ്ട് 80 കോടി രൂപ) കൈമാറ്റമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഫാബ്രിഗാസിന്റെ പ്രകടനത്തിന്റെ കൂടെ അടിസ്ഥാനത്തിലായിരിക്കും പണം നല്‍കുക. 2003 മുതല്‍ 2007വരെ ആഴ്സണല്‍ താരമായിരുന്നു ഫാബ്രിഗാസ്. അന്ന് ഒപ്പമുണ്ടായിരുന്ന ഹെന്റിക്ക് പിന്നാലെ ബാഴ്സലോണയിലെത്തി. 2014ലാണ് താരം ചെല്‍സിയുമായി കരാറിലേര്‍പ്പെടുന്നത്.
ചെല്‍സിക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളില്‍ പങ്കാളിയായി. കഴിഞ്ഞ രണ്ടു സീസണുകളിലായി ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കുക അപൂര്‍വമായിരുന്നു. പുതിയ പരിശീലകന് മൗറീസിയോ സാറിയുടെ കീഴില്‍ അവസരങ്ങള്‍ വീണ്ടും കുറഞ്ഞതോടെയാണ് ടീം വിടാനുള്ള തീരുമാനത്തിലെത്തിയത്. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ എഫ്എ കപ്പ് മത്സരത്തില്‍ ഫാബ്രിഗാസ് കളിക്കുകയും സഹകളിക്കാരോടും ആരാധകരോടും വിടവാങ്ങല്‍ നടത്തുകയും ചെയ്തിരുന്നു.