Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആശങ്കയില്‍ പിഎസ്ജി; എംബാപ്പെയ്ക്കും എഡിന്‍സന്‍ കവാനിക്കും പരിക്ക്

എംബാപ്പെക്കും കവാനിക്കും പരിക്ക് നെയ്മറെ ഇനി PSG വില്‍ക്കുമോ ?

പാരിസ്: ഫ്രഞ്ച് ലീഗിന്റെ പുതിയ സീസണിലെ തരക്കേടില്ലാത്ത തുടക്കത്തിന് പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് ആശങ്ക. സൂപ്പര്‍ താരങ്ങളായ കെയ്‌ലിയന്‍ എംബാപ്പെ,എഡിന്‍സന്‍ കവാനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടൗലിസിനെതിരായ മത്സരത്തിന്റ തുടക്കം തന്നെ കവാനിക്ക് പരിക്കേറ്റു. ഇതോടെ 14ാം മിനുട്ടില്‍ കവാനിയെ പരിശീലകന്‍ പിന്‍വലിച്ചു. രണ്ടാം പകുതിയിലാണ് എംബാപ്പെയ്ക്ക് പരിക്കുപറ്റിയത്. ഇതോടെ 66ാം മിനുട്ടില്‍ കളം വിടാന്‍ എംബാപ്പെയും നിര്‍ബന്ധിതനായി.

ഇരുവരുടെയും പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ക്ലബ്ബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം എംബാപ്പെ അടുത്ത മത്സരത്തില്‍ കളിക്കുമെങ്കിലും കവാനിക്ക് വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. പരിചയസമ്പന്നനായ കവാനിയുടെ അഭാവം ടീമിന് തിരിച്ചടിയാകാനുള്ള സാധ്യത ഏറെയാണ്. കൂടുമാറ്റ അഭ്യൂഹം ഇപ്പോഴും നിലനില്‍ക്കുന്ന നെയ്മറിനെ കളിപ്പിക്കാന്‍ പിഎസ്ജി പരിശീലകന്‍ തയ്യാറായിട്ടില്ല. കൂടുമാറ്റ കാര്യത്തില്‍ വ്യക്തത വന്നതിന് ശേഷം കളിപ്പിക്കാമെന്ന നിലപാടിലാണ് കോച്ച് ടച്ചലുള്ളത്.

mbappe

പരിക്കേറ്റ് അവസാന സീസണിലെ പകുതിയിലധികം മത്സരം നെയ്മര്‍ക്ക് നഷ്ടമായിരുന്നു. ഈ സീസണില്‍ ബാഴ്‌സലോണയിലേക്ക് പോകുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിഎസ്ജിക്കൊപ്പം അദ്ദേഹം പ്രീ സീസണില്‍ പങ്കെടുക്കുകയും പരിശീലനം നടത്തുകയും ചെയ്തു. മൂന്ന് മത്സരം പൂര്‍ത്തിയാകുമ്പോള്‍ പിഎസ്ജി മൂന്നാം സ്ഥാനത്താണ്. രണ്ടാം മത്സരത്തില്‍ റെന്നിസിനോട് 2-1ന് തോറ്റതാണ് പിഎസ്ജിക്ക് തിരിച്ചടിയായത്. ആദ്യ മത്സരത്തില്‍ നിമിസിനെ 3-0നാണ് ഫ്രഞ്ച് ചാമ്പ്യന്മാര്‍ തോല്‍പ്പിച്ചത്.

Story first published: Monday, August 26, 2019, 17:52 [IST]
Other articles published on Aug 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+